നിയമസഭയിലെ സീനിയറും ജൂനിയറും ജില്ലയില്‍ നിന്ന്
പട്ടാമ്പി: പുതിയ ഭരണനേതൃത്വം ഇടതിനെ തുണച്ചതോടെ ഒട്ടേറെ അപൂര്‍വ്വ കാഴ്ചക്ക് വേദി ഒരുക്കുകയാണ് 2016 ലെ കേരള നിയമസഭ. ജില്ലയില്‍ നിന്ന് ജൂനിയറും സീനിയറും നിയമസഭയിലെത്തുന്ന കാഴ്ചക്ക് സാക്ഷ്യയാകുകയാണ് കേരള ജനത . പാലക്കാട് ജില്ലയിലെ പട്ടാമ്പി മണ്ഡലത്തില്‍ നിന്നും വിജയിച്ച എല്‍.ഡി.എഫ് യുവ സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ ജൂനിയര്‍ പട്ടത്തിന് അര്‍ഹത നേടിയിരിക്കുന്നത്. എന്നാല്‍ സീനിയര്‍ സ്ഥാനാര്‍ഥി പട്ടം തേടിയെത്തുന്നത് ഇതേ ജില്ലയിലെ തന്നെ മലമ്പുഴയില്‍ മത്സരിച്ച് ജയിച്ച വി.എസുമാണ്് . കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ച കേന്ദ്രമായിരുന്നു ഇരുവരുടെയും. അത് കൊണ്ട് തന്നെ കന്നി അങ്കത്തിലൂടെ വിജയിച്ച മുഹമ്മദ് മുഹ്‌സിന്‍ പ്രായം കുറഞ്ഞ(30)എന്ന നിലയിലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കൂടിയ വി.എസും(92) പതിനാലാം കേരള നിയമസഭയിലെ തിളങ്ങുന്ന താരങ്ങളായി മാറുകയാണ്. അതെ സമയം രണ്ടുപേരുടെയും പോരാട്ടവീര്യവും മുഖമുദ്രയാകുന്നുണ്ട്. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ജെ.എന്‍.യുവിലെ നായകരിലൊരാള്‍ എന്ന നാമധേയം മുഹ്‌സിനെ പട്ടാമ്പിയിലെ ഇടത് സ്ഥാനാര്‍ഥി എന്ന പദവിയിലേക്ക് നയിച്ചത്. പുന്നപ്ര വയലാര്‍ സമരനായകന്‍ എന്ന പേരിലൂടെ അറിയപ്പെട്ട വി.എസും ഇതോടപ്പം വേറിട്ടു നില്‍ക്കുന്നു. അതെ സമയം, പ്രവര്‍ത്തന പാരമ്പര്യവും യുവത്വത്തിന്റെ ആവേശവും കേരള നിയമസഭയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കേരള ജനത ഉറ്റുനോക്കുന്നുമുണ്ട്. എന്നിരുന്നാലും സീനിയറും ജൂനിയറും ഒരേ ജില്ലയില്‍ നിന്ന് ജനവിധി തേടിയത്തെിയത് പതിനാലാം നിയമസഭയെ പ്രശസ്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."