നൂറാം വയസിലും ചെങ്കൊടിയേന്തിയ മാമ്പിയേട്ടന്‍ യാത്രയായി
ആനക്കര: കുമ്പിടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും നിരവധി തലമുറകള്‍ക്ക് നേത്യത്വവും നല്‍കിയ മാമ്പിയേട്ടന്‍ യാത്രയായി. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ചൊങ്കൊടി കൈയ്യിലേന്തി ഒളിഞ്ഞും തെളിഞ്ഞുമുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും നിരവധി കര്‍ഷകതൊഴിലാളി സമരങ്ങളില്‍ പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്.
ആനക്കര ഉള്‍പ്പെടുന്ന പഴ പൊന്നാനി താലൂക്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന കെട്ടി പടുക്കുന്നതില്‍ മുഖ്യ സ്ഥാനം വഹിച്ച കുമ്പിടിയിടെ കെ.പി രാമന്റെ സഹപ്രവര്‍ക്കന്‍ കൂടിയായിരുന്നു മാമ്പി. സി.പി.എമ്മുമായി ബന്ധപ്പെട്ട് എന്ത് പരിപാടി നടന്നാലും ചെങ്കൊടി പിടിച്ച് മാമ്പിയേട്ടന്‍ മുന്‍ നിരയില്‍ തന്നെ കാണുമായിരുന്നു. മുതിര്‍ന്നവര്‍ മുതല്‍ ചെറിയ കുട്ടികള്‍ വരെയുളളവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു മാമ്പിയേട്ടന്‍. വാര്‍ദ്ധ്യക്യത്തിലും ചെറിയ ജോലികള്‍ ചെയ്ത് വരുമാനമുണ്ടാക്കാനും സ്വന്തം ചിലവില്‍ ജീവിക്കാനും ശ്രമിച്ചിരുന്നു.
കേരളത്തിലെ എല്‍.ഡി.എഫിന്റെ മുന്നേറ്റത്തില്‍ കുമ്പിടിയില്‍ നടന്ന ആഘോഷങ്ങളിലും മാമ്പിയേട്ടന്റെ സാന്നിധ്യമുണ്ടായിരുന്നു. നൂറാം വയസിലും കുമ്പിടി അങ്ങാടിയിലെത്തി ചെറിയ ജോലികള്‍ ചെയ്ത് 10 മണിയോടെ വീട്ടിലേക്ക് തിരിച്ച് പോയ ശേഷം വൈകീട്ടും പതിവായി അങ്ങാടിയില്‍ എത്തുമായിരുന്നു നൂറാം വയസിലും ഇതിനൊന്നും മാറ്റം വരുത്താന്‍ മാമ്പിയേട്ടന്‍ തയ്യാറായിരുനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."