ശരീഅത്ത് സംരക്ഷണം: മണ്ഡലം റാലികള്‍ പ്രൗഢമായി
കോഴിക്കോട്: ഏക സിവില്‍കോഡിനെതിരേ സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റി ഡിസംബര്‍ രണ്ടിന് കോഴിക്കോട് നടത്തുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന്റെ പ്രചരണമായി ജില്ലയിലെ 11 മണ്ഡലം തലങ്ങളിലും നടന്ന ശരീഅത്ത് സംരക്ഷണ റാലികള്‍ പ്രൗഢമായി. മണ്ഡലംതല കോ-ഓഡിനേഷന്‍ കമ്മിറ്റികളാണ് റാലികള്‍ സംഘടിപ്പിച്ചത്. ആയിരക്കണക്കിന് ആളുകള്‍ റാലിയിലും തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തിലുമായി സംബന്ധിച്ചു.
ബേപ്പൂര്‍ മണ്ഡലം റാലി ചെറുവണ്ണൂരില്‍നിന്ന് ആരംഭിച്ച് ഫറോക്ക് പേട്ടയില്‍ അവസാനിച്ചു. അഷ്‌റഫ് ബാഖവി ചാലിയം, പി ഹസൈനാര്‍ ഫൈസി, അബുഹാജി രാമനാട്ടുകര, ഹിഫ്‌സുറഹ്മാന്‍ പരുത്തിപ്പാറ, അസ്‌കര്‍ അരീക്കാട്, സാദിഖ് പെരുമുഖം, സലാം മുക്കോണം, പി.സി അഹമ്മദ് കുട്ടി ഹാജി റാലിക്ക് നേതൃത്വം നല്‍കി. പൊതുസമ്മേളനത്തില്‍ സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ അധ്യക്ഷനായി. കെ ഉമ്മര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി പ്രമേയപ്രഭാഷണം നടത്തി. ഹമീദ് ഫൈസി അമ്പലക്കടവ്, ഹൈദര്‍ ഫൈസി പനങ്ങാങ്ങര പ്രസംഗിച്ചു.
കുന്ദമംഗലം മണ്ഡലം റാലി കുന്ദമംഗലത്തുനിന്ന് ആരംഭിച്ചു കാരന്തൂരില്‍ സമാപിച്ചു. ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, അബൂബക്കര്‍ വഹബി, റഷീദ് ഫൈസി വെള്ളായിക്കോട്, ഒ.പി.എം അഷ്‌റഫ്, കെ.എം.എ റഹ്മാന്‍, സി.എ ശുക്കൂര്‍ മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, റഫീഖ് മാസ്റ്റര്‍ പെരിങ്ങളം, റഹീം ആനക്കുഴിക്കര റാലിക്ക് നേതൃത്വം നല്‍കി. പൊതുസമ്മേളനത്തില്‍ കെ.പി കോയ അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി മണ്ഡലം റാലി പാലക്കുറ്റിയില്‍നിന്ന് തുടങ്ങി കൊടുവള്ളി ടൗണില്‍ സമാപിച്ചു. മജീദ് ദാരിമി ചളിക്കോട്, കെ.പി.സി ഇബ്രാഹീം, പി.ടി മുഹമ്മദ് ഹാജി, എന്‍.വി ആലിക്കുട്ടി ഹാജി, സി അബ്ദുറഹ്്മാന്‍ മാസ്റ്റര്‍, ഇ അഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ ഖാദര്‍ ബാഖവി ആരാമ്പ്രം നേതൃത്വം നല്‍കി. പൊതുസമ്മേളനത്തില്‍ അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ബാരി ബാഖവി വാവാട് ഉദ്ഘാടനം ചെയ്തു. എ.ടി മുഹമ്മദ് മാസ്റ്റര്‍ പ്രമേയ പ്രഭാഷണം നടത്തി.
തിരുവമ്പാടി മണ്ഡലം റാലി അഗസ്ത്യന്‍ മുഴിയില്‍നിന്ന് ആരംഭിച്ച് മുക്കത്ത് സമാപിച്ചു. ഹുസൈന്‍ ബാഖവി, ഉമ്മര്‍ ബാഖവി പൂളപ്പൊയില്‍, കെ.എന്‍.എസ് മൗലവി, നടുക്കണ്ടി അബൂബക്കര്‍, സുബൈര്‍ മാസ്റ്റര്‍ നെല്ലിക്കാപറമ്പ്, ഇ.കെ ഹുസൈന്‍ ഹാജി, അലി അക്ബര്‍ മുക്കം, നുഅ്മാന്‍ കുമാരനല്ലൂര്‍, അംജദ്ഖാന്‍ റഷീദി നേതൃത്വം നല്‍കി. പൊതുസമ്മേളനത്തില്‍ കെ.സി മുഹമ്മദ് ഫൈസി അധ്യക്ഷനായി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി മണ്ഡലം റാലി പൂനൂരില്‍നിന്ന് ആരംഭിച്ച് എകരൂരില്‍ സമാപിച്ചു. അഹമ്മദ് കുട്ടി ഹാജി തച്ചംപൊയില്‍, ലത്തീഫ് ഹാജി എകരൂര്‍, റഫീഖ് വാകയാട്, മുഹമ്മദ് കോയ കാഞ്ഞിരോളി, അസീസ് എലങ്കമല്‍, റസാഖ് ദാരിമി എകരൂല്‍, പി.എം കോയ മുസ്‌ലിയാര്‍, ബഷീര്‍ കായണ്ണ നേതൃത്വം നല്‍കി. പൊതുസമ്മേളനത്തില്‍ അബ്ദുല്ല മുസ്‌ലിയാര്‍ കൂനഞ്ചേരി അധ്യക്ഷനായി. കെ.കെ ഇബ്രാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ പ്രമേയപ്രഭാഷണം നടത്തി.
കുറ്റ്യാടി മണ്ഡലം റാലി മുക്കടത്ത് വയലില്‍ നിന്ന് ആരംഭിച്ചു ആയഞ്ചേരിയില്‍ സമാപിച്ചു. എന്‍.സി മൊയ്തു മാസ്റ്റര്‍, സൂപ്പി ഹാജി കണ്ണോത്ത്, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, ഫസ്‌ലുറഹ്മാന്‍ ആയഞ്ചേരി, ഇ അമ്മദ് മാസ്റ്റര്‍, വി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, നൊച്ചാട് കുഞ്ഞബ്ദുല്ല, ടി.കെ അഹമ്മദ് മാസ്റ്റര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനം ഹമീദ് മുസ്‌ലിയാര്‍ കടമേരി അധ്യക്ഷനായി. സി.എച്ച് മഹ്മൂദ് സഅദി, അഡ്വ ഹനീഫ് ഹുദവി കാസര്‍കോഡ് സംസാരിച്ചു.
നാദാപുരം മണ്ഡലം റാലി മുദാക്കരനിന്ന് ആരംഭിച്ച് നാദാപുരത്ത് സമാപിച്ചു. പി.പി അഷ്‌റഫ് വാണിമേല്‍, ടി.എം.വി ഹമീദ്, സിദ്ദീഖ് വെള്ളിയോട്, ടി.വി.സി സമദ് ഫൈസി, കോറോത്ത് അമ്മദ് ഹാജി, ഇസ്മാഈല്‍ ഹാജി എടച്ചേരി നേതൃത്വം നല്‍കി. പൊതുസമ്മേളനം ബഷീര്‍ ഫൈസി ചീക്കോന്ന് അധ്യക്ഷനായി. ടി.പി.സി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് തരുവണ പ്രമേയ പ്രഭാഷണം നടത്തി.
വടകര മണ്ഡലം റാലി താഴങ്ങാടിനിന്ന് ആരംഭിച്ചു വടകര കോട്ടപ്പറമ്പില്‍ സമാപിച്ചു. മുഹമ്മദ് പടിഞ്ഞാറത്തറ, ഡോ കെ.എം ലത്തീഫ് നദ്‌വി, മൂസ ഹാജി കുട്ടോത്ത്, വരയാലില്‍ മൊയ്തുഹാജി, ഇ.പി.എ അസീസ് ബാഖവി, കാരാളത്ത് പോക്കര്‍ ഹാജി നേതൃത്വം നല്‍കി. പൊതുസമ്മേളനം കെ.എം കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി. വില്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തി.
കൊയിലാണ്ടി മണ്ഡലം റാലി വലിയമീത്തലില്‍ നിന്ന് ആരംഭിച്ചു കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സമാപിച്ചു. ശിഹാബുദ്ദീന്‍ തങ്ങള്‍, ടി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍കരീം ദാരിമി, അബ്ദുറഹ്മാന്‍ ഹൈതമി കോടിക്കല്‍, അഹമ്മദ് ദാരിമി മുചുകുന്ന്, ജഅ്ഫര്‍ ദാരിമി തിക്കോടി, ടി.പി.എ സലാം, ആരിഫ് കൊയിലാണ്ടി, അന്‍സാര്‍ കൊല്ലം, റസാഖ് പയ്യോളി, അനസ് മാടാക്കര നേതൃത്വം നല്‍കി. പൊതുസമ്മേളനത്തില്‍ അഹമ്മദ് ഫൈസി കടലൂര്‍ അധ്യക്ഷനായി. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശുഐബ് വാരാമ്പറ്റ പ്രമേയ പ്രഭാഷണം നടത്തി.
എലത്തൂര്‍ മണ്ഡലം റാലി ചെട്ടിക്കുളത്തുനിന്ന് ആരംഭിച്ചു എലത്തൂര്‍ ടൗണില്‍ സമാപിച്ചു. അബ്ദുല്ലത്തീഫ് കുട്ടമ്പൂര്‍, അബൂബക്കര്‍ മൗലവി ചെറുവറ്റ, കൊട്ടേടത്ത് മൊയ്തീന്‍കോയ, ഷാഫി ഫൈസി പറമ്പില്‍ബസാര്‍, നജീബ് പറമ്പത്ത്, സലീം ഹാജി എലത്തൂര്‍, ജംഷീര്‍ ഹുദവി പാവണ്ടൂര്‍ നേതൃത്വം നല്‍കി. സമ്മേളനത്തില്‍ ഉബൈദ് ബാഖവി പാറന്നൂര്‍ അധ്യക്ഷനായി. മുജീബ് ഫൈസി പൂലോട് ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര മണ്ഡലം റാലി നാളെ പേരാമ്പ്രയില്‍ നടക്കും. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളില്‍ സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേഖലാ കണ്‍വന്‍ഷനുകള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."