കരുളായി: നിലമ്പൂര്‍ കരുളായി മാവോയിസ്റ്റ് വേട്ടയെ കുറിച്ചുള്ള ദുരൂഹതകള്‍ ഒഴിയുന്നില്ല.
കരുളായി വനത്തിലെ കട്ന്നക്കാപ്പില്‍ ഏറ്റുമുട്ടല്‍ നടന്നു ര@ണ്ടുദിവസം കഴിഞ്ഞിട്ടും വിവരങ്ങള്‍ കൃത്യമായി പുറത്തുവരാത്തതാണ് ദുരൂഹത വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാത്രി ഏഴോടെ വനത്തില്‍ നിന്നും പുറത്തെത്തിച്ചിട്ടും സംഭവങ്ങളുടെ കൃത്യമായ ചിത്രം ഇപ്പോഴും പുറം ലോകത്തിനു ലഭിച്ചിട്ടില്ല. രാവിലെ ഏഴിന് ഇന്‍ക്വസ്റ്റിനായി ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വനത്തില്‍ പ്രവേശിച്ചിരുന്നു. വൈകീട്ട് മൂന്നോടെയാണ് കാവേരി എന്ന അജിതയുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതായി വിവരം പുറത്തെത്തുന്നത്. അജിതയുടെ വയറിനും ഇടത്തെ തോളെല്ലിനു സമീപത്തുമാണ് വെടിയേറ്റതെന്നാണ് പൊലിസ് ഭാഷ്യം.
ഇതിനുശേഷമാണ് കുപ്പ ദേവരാജിന്റെ മൃദദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്. ഇദ്ദേഹത്തിന് വയറിന് വെടിയേറ്റെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വനത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കവെ പുറത്തു വെടിവയ്പ്പുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിച്ചത്. കൂടുതല്‍ മാവോവാദികളെ പിടികൂടി എന്നും പ്രചരണമുണ്ടായി.
കൂടുതല്‍ മാവോവാദികള്‍ക്ക് പരുക്കേറ്റിട്ടുണ്ടേ@ാ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. രാവിലെ എസ്.പി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങിയതും ദുരൂഹതയേറ്റി. വനം വകുപ്പ്,പൊലിസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മൂത്തേടം പൂളക്കപ്പാറ ഔട്ട് പോസ്റ്റില്‍ നിന്നും വനപാതയിലൂടെ 45 മിനിറ്റോളം വാഹനത്തില്‍ സഞ്ചരിച്ച് ഇവിടെനിന്നും ഒന്നര മണിക്കൂറോളം നടന്നാലാണ് സംഭവസ്ഥലത്തേക്ക് എത്താനാകുക.
സംഭവത്തില്‍ പൊലിസ് സ്വീകരിച്ച രഹസ്യ സ്വഭാവം 24 മണിക്കൂര്‍ നീണ്ട@ അഭ്യൂഹങ്ങളാണ് പൊതുജനങ്ങള്‍ക്ക് സമ്മാനിച്ചത്.
കൊല്ലപ്പെട്ടത് 37 ലക്ഷം
തലയ്ക്കു വിലയിട്ട മാവോയിസ്റ്റ്
കോഴിക്കോട്: കൊല്ലപ്പെട്ട കുപ്പു ദേവരാജ് എന്ന കുപ്പു സ്വാമിയെ തേടിക്കൊണ്ടിരുന്നത് നാല് സംസ്ഥാനങ്ങളിലെ പൊലിസ്.
എല്ലാ സംസ്ഥാനങ്ങളും കൂടി 37 ലക്ഷം രൂപയാണ് വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നത്. ചത്തീസ്ഗഡ്, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, കര്‍ണാടക സംസ്ഥാന പൊലിസുകളാണ് കുപ്പുസ്വാമിയെ തേടിക്കൊണ്ടിരുന്നത്.
തെലങ്കാന സ്വദേശിയായ ഇയാള്‍, തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി മാറി മാറിയാണ് താമസിച്ചു വന്നിരുന്നതെന്നാണ് വിവരം. കുടുംബം ഇപ്പോള്‍ മധുരയിലാണ്. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവുമാണ് കുപ്പുസ്വാമി. ആന്ധ്രയിലെ മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേ ഹണ്ട്, തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ച്, ഛത്തിസ്ഗഡ് പൊലിസ്, ജാര്‍ഖണ്ഡ് പൊലിസ് എന്നിവര്‍ തിരയുന്നയാളാണ് കുപ്പുസ്വാമി.
കര്‍ണാടക സര്‍ക്കാര്‍ ഏഴു ലക്ഷം രൂപയും തമിഴ്‌നാട്, ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ പത്തു ലക്ഷം വീതവും ഇയാളുടെ തലയ്ക്കു വിലയിട്ടിരുന്നു.
മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി അംഗം, തമിഴ്‌നാട് സ്‌പെഷ്യല്‍ ഓര്‍ഗനൈസേഷന്‍ കമ്മറ്റി സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആന്ധ്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട കാവേരി എന്ന അജിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."