HOME
DETAILS
MAL
ജന്‍ധന്‍ അക്കൗണ്ടില്‍ 64,250.10 കോടി
backup
November 26 2016 | 06:11 AM
ന്യൂഡല്‍ഹി:നോട്ടു നിരോധനത്തോടെ രാജ്യത്തെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 64,250.10 കോടിയായി ഉയര്‍ന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. 10,670.62 കോടിയുമായി ഉത്തര്‍പ്രദേശാണ് നിക്ഷേപത്തില്‍ മുന്നില്‍. തൊട്ടു പിന്നിലായി പശ്ചിമ ബംഗാളും രാജസ്ഥാനുമുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ സീറോ ബാലന്‍സ് അക്കൗണ്ട് പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടിലേക്ക് ഇത്രയും നിക്ഷേപമെത്തിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി ജന്‍ധന്‍ യോജന കഴിഞ്ഞ ഓഗസ്റ്റ്് 28നാണ് തുടങ്ങിയത്. ഈ അക്കൗണ്ടുകളില്‍ പരമാവധി നിക്ഷേപിക്കാവുന്ന തുക 50,000രൂപയായി നിശ്ചയിച്ചിരുന്നു. അതേസമയം ഈ അക്കൗണ്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."