HOME
DETAILS
MAL
ലോക ചെസ്സ് ചാംപ്യന്‍ഷിപ്പ്: പത്താം റൗണ്ടില്‍ കാള്സന്
backup
November 26 2016 | 06:11 AM
ന്യൂയോര്‍ക്ക്: നോര്‍വെയുടെ നിലവിലെ ലോക ചാംപ്യന്‍സ് മാഗ്നസ് കാള്‍സനും റഷ്യയുടെ സെര്‍ജി കര്യാകിനും തമ്മിലുള്ള ലോക ചെസ്സ് ചാംപ്യന്‍ഷിപ്പ് പോരാട്ടം ആവേശകരമാകുന്നു.
പത്താം റൗണ്ടില്‍ കാള്സന് വിജയത്തിലൂടെ തിരിച്ചെത്തിയതോടെ മത്സരം കനത്തു. കഴിഞ്ഞ ദിവസം ഒന്‍പതാം റൗണ്ട് പോരാട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നു കാള്സന് സമനിലയ പിടിച്ചു രക്ഷപ്പെട്ടെങ്കില്‍ പത്താം റൗണ്ടില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കി.
ആറര മണിക്കൂര്‍ നീണ്ട മത്സരം 75 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്സന് സ്വന്തമാക്കിയത്. ഇതോടെ ഇരുവരും 5-5 പോയിന്റുമായി തുല്ല്യ നിലയില്‍. രണ്ടു റൗണ്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇരു താരങ്ങള്‍ക്കും മത്സരം നിര്‍ണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."