HOME
DETAILS

പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കും: മുഖ്യമന്ത്രി വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനി കൊച്ചിയിലും

  
backup
November 26 2016 | 06:11 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa


കൊച്ചി: സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ, വാണിജ്യസംരംഭങ്ങള്‍ സുഗമമാക്കാനുള്ള നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് കാമ്പസിലുള്ള വേള്‍ഡ് ട്രേഡ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കമ്പനികളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ് നല്‍കല്‍ തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കാനും അപേക്ഷിച്ച് ഒരു മാസത്തിനകം കമ്പനികള്‍ക്കു ലൈസന്‍സ് നല്‍കാനുമുള്ള നടപടികളെടുക്കും. കെ.എസ്. ഐ.ഡി.സിയെ നോഡല്‍ എജന്‍സിയാക്കികൊണ്ടു സംസ്ഥാനത്തു പുതിയ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കും. പുതിയ ബിസിനസ് ആശയങ്ങള്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബ്രിഗേഡ് ഗ്രൂപ്പ് ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ലോക വ്യവസായ ഭൂപടത്തില്‍ കേരളത്തിന്റെ ചിത്രം മാറ്റി വരയ്ക്കുന്ന ഒന്നായിരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ലാഭം മാത്രം ലക്ഷ്യമിടാതെ, സംസ്ഥാനത്തിന്റെ മൊത്തം വികസനത്തിനുതകുന്ന രീതിയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൈത്തറി, കയര്‍വ്യവസായം, കശുവണ്ടി വ്യവസായം തുടങ്ങി കേരളത്തിന്റെ പാരമ്പര്യ വ്യവസായങ്ങള്‍ക്കു കൂടി ലോകമെമ്പാടും വിപണി കണ്ടെത്താന്‍ ശ്രമിക്കണം. സംസ്ഥാനത്തെ മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തണമെന്നും മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കാനുള്ള കേന്ദ്രങ്ങള്‍ സംസ്ഥാനത്തു ബ്രിഗേഡ് ഗ്രൂപ്പ് പോലുള്ള വ്യവസായികള്‍ മുന്‍കൈയെടുത്തു നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ പദ്ധതിക്കും ആവശ്യമായ പിന്തുണ അദ്ദേഹം വ്യവസായികളില്‍ നിന്നും ആവശ്യപ്പെട്ടു. 98 രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ശൃംഖലയുടെ സഹായത്തോടെ സംസ്ഥാനത്തെ ബിസിനസ് ആഗോളതലത്തില്‍ വികസിപ്പിക്കാനാവുമെന്നു വേള്‍ഡ് ട്രേഡ് സെന്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഖാസി അബു നാഹ്ല് പറഞ്ഞു. ഐ.ടി സെക്രട്ടറി ശിവശങ്കര്‍, ബ്രിഗേഡ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.ആര്‍ ജയശങ്കര്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ കൊച്ചി പ്രസിഡണ്ട് ബലറാം മേനോന്‍, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 10 നിലകള്‍ വീതമുള്ള രണ്ടു ടവറുകളിലായി 7.5ചതുരശ്ര അടി കെട്ടിടമാണു വേള്‍ഡ് ട്രേഡ് സെന്ററിന് ഇന്‍ഫോപാര്‍ക്കിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago
No Image

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം: 11ാം ദിവസവും പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago