HOME
DETAILS

കായികപ്രേമികള്‍ പറയുന്നു, നാളത്തെ 'ജ്യോതി'യാകണം നിങ്ങള്‍

  
backup
November 26 2016 | 07:11 AM

%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

സംസ്ഥാന കായിക മേളയില്‍ കഴിഞ്ഞ തവണ 'സംപൂജ്യ'രായി മടങ്ങിയതിന്റെ നാണക്കേട് ഇതുവരെ മാറിയിട്ടില്ല. അന്ന് നാണം കെട്ടപ്പോള്‍ അടുത്ത വര്‍ഷത്തേക്ക് എല്ലാം ശരിയാക്കാമെന്നു പറഞ്ഞവര്‍ പിന്നീട് ആ വഴി തിരിഞ്ഞു നോക്കിയിട്ടില്ല. ഒടിഞ്ഞ ജാവലിന്‍ കൊണ്ടെറിഞ്ഞും ഓടിത്തളര്‍ന്നെത്തിയപ്പോള്‍ ഭക്ഷണം കിട്ടാതെ വലഞ്ഞും ചരല്‍ കല്ലുകള്‍ കാലില്‍ തറച്ചും കാസര്‍കോടിന്റെ കായിക കൗമാരം രണ്ടു ദിവസം കൊണ്ട് അതിജീവിച്ചത്, അവഗണനയുടെ അഗ്‌നിപരീക്ഷയായിരുന്നു. ഇനി സംസ്ഥാന കായികമേളയിലെത്തിയാല്‍ സിന്തറ്റിക്ക് ട്രാക്ക് കണ്ടു നമ്മുടെ കുട്ടികള്‍ പകച്ചു നില്‍ക്കും. സ്‌പൈക്കുപോലും ഇല്ലാതെ വെറും കാലില്‍ മറ്റു കുട്ടികള്‍ക്കൊപ്പം അവര്‍ ഓടിത്തളരും.
സംസ്ഥാന കായിക മേളയ്ക്കു മുന്നോടിയായി ജില്ലാതല വിജയികള്‍ക്കു ക്യാംപു സംഘടിപ്പിച്ചു പരിശീലനം നല്‍കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ അതു നടന്നിരുന്നില്ല. ഇത്തവണയും അതു പ്രഹസനമാകാനാണു സാധ്യത. കായികമേളയില്‍ പങ്കെടുക്കാന്‍ മലപ്പുറത്തേക്കു ഡിസംബര്‍ രണ്ടിനെങ്കിലും യാത്രതിരിക്കണം. എങ്ങനെ ശ്രമിച്ചാലും അഞ്ചു ദിവസത്തെ പരിശീലനം നല്‍കാന്‍ കഴിഞ്ഞാല്‍ തന്നെ വലിയ ഭാഗ്യം എന്നതാണു സ്ഥിതി. ഇതിനിടയില്‍ ക്രമക്കേടിന്റെ അന്വേഷണവലയില്‍ കുടുങ്ങി കിടക്കുകയാണു കുട്ടികള്‍ പരിശീലിക്കേണ്ട കായിക ഉപകരണങ്ങള്‍. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 26 ലക്ഷത്തിന്റെ കായിക ഉപകരണങ്ങളാണു ജില്ലയില്‍ ഇറക്കിയത്. എന്നാല്‍ ഇറക്കിയ ഉപകരണങ്ങള്‍ പലതിനും ഗുണനിലവാരം ഇല്ലെന്നും പലതും ആവശ്യമായ അളവുകളിലല്ലാത്തവയുമാണ് എന്നാണു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉപകരണങ്ങള്‍ വാങ്ങിയത്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്‌കൂള്‍, കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ് ഉപകരണങ്ങള്‍. ആര്‍ക്കും ഒരുപയോഗവുമില്ലാതെ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ ഏറെയുണ്ടായിരുന്നു കായികമേളയില്‍.
രണ്ടുവര്‍ഷം മുന്‍പു സംസ്ഥാന മേളയില്‍ സ്വര്‍ണ നേട്ടവുമായി ജില്ലയുടെ അഭിമാനമായി മാറിയ ഒരു ജ്യോതിപ്രാസാദ് ഉണ്ടായിരുന്നു ഇവിടെ. പരിമിതമായ സാഹചര്യങ്ങളെ പ്രതിഭത്തിളക്കം കൊണ്ട് മറികടന്ന താരം. ആ ജ്യോതിയെ പോലെ സംസ്ഥാനമേളയില്‍ തിളങ്ങി അവഗണിക്കുന്നവര്‍ക്കു മറുപടി നല്‍കണമെന്നതാണു കായിക പ്രേമികള്‍ക്കു കുട്ടികളോടു പറയാനുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago