നടന്നു തളര്‍ന്ന് വരുന്ന മത്സരാര്‍ഥികള്‍: മധുരം നല്‍കി കുട്ടികളുടെ വരവേല്‍പ്
ഷൊര്‍ണൂര്‍: കഴിവുകള്‍ ഒന്നല്ലേ, മികവുകള്‍ ഒന്നല്ലേ, കലയുടെ നിറവല്ലേ, വാണിയം കുളം ടി.ആര്‍.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ആശംസകാര്‍ഡുകളും മധുര മിഠായികളും നല്‍കി പ്രവൃത്തി പരിചയ മേളക്കെത്തിയ വിദ്യാര്‍ഥികളെ സ്വീകരിച്ചത്, ചെണ്ടവാദ്യത്തിന്റെയും താളത്തിന്റെയും അകമ്പടിയും സ്വീകരണചടങ്ങിന് മികവേകി. രാവിലെ മുതല്‍ തന്നെ മത്സരത്തിനെത്തുന്നവര്‍ക്ക് ഇത്തരത്തില്‍ ആദരം നല്‍കല്‍ തുടങ്ങിയിരുന്നു. വാഹന ബ്ലോക്കില്‍ കുടുങ്ങി ഒരു കിലോമീറ്ററോളം നടന്നു അവശരായി എത്തുന്നവര്‍ക്ക് പുഞ്ചിരി തൂകി മധുരം നല്‍കുന്നത്. ഏറെ ആശ്വാസം പകരുന്നുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാജീവ്, എച്ച്.എം. നിര്‍മ്മല, അധ്യാപകരായ ശ്രീജ, രാഖില, ദുര്‍ഗ്ഗ എന്നിവര്‍ക്ക് പുറമെ വിദ്യാര്‍ഥികളായ ഗായത്രി, കൃഷ്ണന്‍, ഗൗരി കൃഷ്ണ, ദേവന്ദ, ശരത്, സജിത്, അജയ് അശ്വന്ത് എന്നിവരാണ് സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."