ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥിനി ആശുപത്രിയില്‍ മരിച്ചു
പേരൂര്‍ക്കട: മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. വട്ടിയൂര്‍ക്കാവ് കാച്ചാണി എ.കെ.ജി നഗര്‍ സുധീഷ് ഭവനില്‍ ശ്രുതി (15) ആണ് മരിച്ചത്.
കാച്ചാണി ഗവ. സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു ഇരുനില വീടിന്റെ മുകള്‍ ഭാഗത്ത് ടെറസ്സില്വച്ചാണ് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സ്കൂളില്പ്പോകാന് ഇറങ്ങിയ ശ്രുതി സഹോദരനെ സ്കൂളില്‍ കൊണ്ടുവിട്ടശേഷം തിരികെയെത്തിയശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ടെറസ്സിന്റെ മുകള്‍ ഭാഗത്തുനിന്ന് തീ ഉയരുന്നതുകണ്ട നാട്ടുകാരാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ വൈകുന്നേരം 6.30നായിരുന്നു മരണം. ആത്മഹത്യാ ശ്രമത്തിനിടെ ശരീരത്തില്‍ 95 ശതമാനം പൊള്ളലേറ്റതാണ് മരണകാരണമായത്. വീടിനുള്ളില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലിസ് കണ്ടെത്തി. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്കു കാരണമെന്നു വട്ടിയൂര്‍ക്കാവ് പൊലിസ് അറിയിച്ചു. പിതാവ്: സതീഷ്കുമാര്‍. മാതാവ്: സുജ. സഹോദരന്: സുധീഷ് കുട്ടന്. വട്ടിയൂര്‍ക്കാവ് പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."