പാലമരത്തില്‍ പുഴു; ബഡ്‌സ് സ്‌കൂളില്‍ പഠനം മുടങ്ങിയിട്ട് നാലു ദിവസം
പെരുമ്പാവൂര്‍: ചൊറിയന്‍ പുഴുവിന്റെ ശല്യം കാരണം ബഡ്‌സ് സ്‌കൂളില്‍ പഠനം മുടങ്ങിയിട്ട് നാലുദിവസം പിന്നിട്ടിട്ടും നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം.
നഗരസഭ ലൈബ്രറിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആശ്രയബഡ്‌സ് സക്കൂളും അംഗന്‍വാടിയും തൊട്ടു മുന്നില്‍ തണല്‍ വിരിച്ച് നില്‍ക്കുന്ന യക്ഷി പാലമരത്തില്‍ പുഴുശല്യം വര്‍ധിച്ചതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല. മരത്തിന്റെ ശിഖിരങ്ങള്‍ വെട്ടിമാറ്റിയാല്‍ മാത്രമേ പുഴുശല്യത്തിന് പരിഹാരമാകുകയുള്ളൂ.
പാലമരം യക്ഷി മരമായതിനാല്‍ ടെണ്ടര്‍ ചെയ്തിട്ടും ഭയം കാരണം വെട്ടാന്‍ ആരും തയ്യാറാകുന്നില്ലന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്. മരുന്നടിച്ച് തല്‍ക്കാലം പുഴുശല്യം ഒഴിവാക്കാമെന്നാണ് നഗരസഭ പറയുന്നത്.
മറ്റ് മരങ്ങളിലേക്ക് പുഴുക്കള്‍ പടര്‍ന്നതിനാല്‍ മരുന്നടിക്കല്‍ പ്രായോഗികമല്ലന്നാണ് നാട്ടുകാരും രക്ഷകര്‍ത്താക്കളും പറയുന്നത്. യക്ഷി പാല നഗരസഭക്ക് തലവേദനയായി മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."