HOME
DETAILS
MAL
എയ്ഡ്സ് ദിനം; ജില്ലാതല ഉദ്ഘാടനം പുല്‍പ്പള്ളിയില്‍
backup
November 26 2016 | 08:11 AM
കല്‍പ്പറ്റ: കൈ ഉയര്‍ത്താം എച്ച്. ഐ.വി പ്രതിരോധിക്കാം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ പുല്‍പ്പള്ളിയില്‍ നടത്താന്‍ ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പുല്‍പ്പള്ളി സി.കെ രാഘവന് സ്മാരക എഡ്യൂക്കേഷന്‍ സൊസൈറ്റിയും പരിപാടിക്ക് നേതൃത്വം നല്‍കും. ഡിസംബര്‍ ഒന്നിന് രാവിലെ 9.30ന് പുല്‍പ്പള്ളി ടൗണില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, പൊതുജനങ്ങള്‍, കുടുംബശ്രീ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന എയ്ഡ്സ്ദിന റാലി നടത്തും. തുടര്‍ന്ന് എയ്ഡ്സ് ദിന ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."