കാഞ്ഞങ്ങാട് മദ്യ ശാലയില്‍ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം നശിച്ചു
കാഞ്ഞങ്ങാട്; മദ്യ ശാലയില്‍ തീപിടിച്ച് ലക്ഷങ്ങളുടെ മദ്യവും, പണവും കത്തി നശിച്ചു. പുതിയ കോട്ടയിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പും ഗോഡൗണിനുമാണ് തീപിടിച്ചത്.
സംഭവത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തീപിടുത്തത്തില്‍ ഉണ്ടായ നാശ നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് മദ്യശാലയില്‍ തീപിടിച്ചത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ അഗ്നിരക്ഷാ സേനയും, പൊലിസും സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വില്‍പ്പന ശാലയിലുണ്ടായിരുന്ന പണവും മദ്യവും മുഴുവനും കത്തിനശിച്ചിരുന്നു.
ഷോപ്പിനോട് ചേര്‍ന്നു തന്നെയാണ് മദ്യം സൂക്ഷിക്കുന്ന ഗോഡൗണും പ്രവര്‍ത്തിക്കുന്നത്. മദ്യത്തിന്റെ ഒഴിഞ്ഞ കാര്‍ഡ് ബോര്‍ഡു പെട്ടികള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത് തീ വേഗത്തില്‍ ആളിപ്പടരാന്‍ കാരണമായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവം അട്ടിമറിയാകാനുള്ള സാധ്യതയും പൊലിസ് തള്ളിക്കളയുന്നില്ല. തീപിടുത്തം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പൊലിസ് അന്വേഷണം നടത്തി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."