HOME
DETAILS

കുടിവെളളം മുട്ടിച്ച അത്യാര്‍ത്തി

  
backup
November 26 2016 | 23:11 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%af

കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന വടക്കന്‍പാട്ടിലെ ഒരു ഈരടി ഓര്‍മയിലെത്തുന്നു: 'കൊണ്ടുനടന്നതും നിയേ ചാപ്പാ, കൊണ്ടുപോയ് കൊല്ലിച്ചതും നീയേ ചാപ്പാ...'
കേരളത്തിലെ നെല്‍വയലുകളും ചെറുതും വലുതുമായ തണ്ണീര്‍ത്തടങ്ങളും നിര്‍ബാധം നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയോ മൗനാനുവാദം നല്‍കുകയോ ചെയ്തവരാണ് ഇവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. അവര്‍തന്നെയാണ് ഇപ്പോള്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വാചാലരാകുന്നത്.
ഏഴെട്ടു മാസങ്ങള്‍ക്കുമുമ്പ് സംസ്ഥാനഹൈവേയ്ക്കു സമീപത്തുണ്ടായിരുന്ന നാലേക്കര്‍ വയല്‍ നികത്തി ഫ്‌ളാറ്റ് പണിയാന്‍ ഒരു ധനാഢ്യന്‍ ശ്രമമാരംഭിച്ചു. അന്നുതന്നെ സന്ധ്യാസമയത്ത്, ഫ്‌ളാറ്റ് നിര്‍മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഒരു പാര്‍ട്ടിക്കാര്‍ വയലില്‍ കൊടികുത്തി.
പിറ്റേന്നു നേരംപുലര്‍ന്നപ്പോള്‍ കൊടി കാണാനില്ല! 'ഇന്നലെ കുത്തിയ കൊടി, ഇന്നു രാവിലെ എവിടെപ്പോയി, ആരെങ്കിലും പറിച്ചെടുത്തോ, അതോ മോഷ്ടിക്കപ്പെട്ടോ' എന്നു കൊടികുത്തിയവര്‍പോലും അന്വേഷിച്ചില്ല.
എന്തായിരുന്നു കാരണം.
'ഉന്നതങ്ങളില്‍' നിന്നുള്ള സമ്മര്‍ദ്ദം!
ഫലമോ വയല്‍ നികത്തപ്പെട്ടു. ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തിയായി.
ഇത് ഒരു ഉദാഹരണം. ഇങ്ങനെ നൂറുകണക്കിനു സംഭവങ്ങളുണ്ട്. വ്യക്തികളും സംഘടനകളും (സര്‍ക്കാര്‍പോലും) ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും കുളങ്ങളും മണ്ണിട്ടുനികത്തി കോംപ്ലക്‌സുകള്‍ നിര്‍മിക്കുകയാണ്.
വാചകമേളയില്‍ ഉദ്ധരിക്കപ്പെട്ടതുപോലെ, 'തണ്ണീര്‍ത്തടങ്ങള്‍ നഗരമാലിന്യങ്ങള്‍കൊണ്ടു നികത്തി, അതിനു മുകളില്‍ കുന്നിടിച്ചു മണ്ണിട്ടുമൂടി നാലു നേന്ത്രവാഴയും വച്ച് ഹരിതനഗരമെന്നും സമ്പൂര്‍ണശുചിത്വ പഞ്ചായത്തെന്നും ഊറ്റം കൊള്ളുന്നതില്‍ ഒരു ഉളുപ്പുമില്ലാതായിരിക്കുന്നു, നമ്മുടെ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്.' (സുപ്രഭാതം 20-11-16).
പുഴ വറ്റിക്കാനും കുളം തൂര്‍ക്കാനും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടുമൂടാനുമൊക്കെ പല 'വികസന'ത്തിന്റെയും പേരില്‍ വായ്പയും ഗ്രാന്റും അനുവദിക്കപ്പെടുന്നുണ്ട്. ഈ സാമ്പത്തികാനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍തോതില്‍ വയലുകളില്‍ റബര്‍കൃഷി തുടങ്ങി.
എന്നാല്‍, നെല്‍കൃഷിക്കു വായ്പയോ ഗ്രാന്റോ ഇല്ല. റബര്‍ കൃഷിക്കാവട്ടെ ഇതു രണ്ടുമുണ്ട്. ഈ ആനുകൂല്യം, നെല്‍കര്‍ഷകരെ ചേറ്റാഴമുള്ള മുപ്പൂവല്‍ വയലുകളില്‍പ്പോലും റബര്‍കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചു. കേരളസംസ്ഥാന രൂപീകരണവേളയില്‍ കേരളത്തില്‍ ഏകദേശം മൂന്നുലക്ഷം ഹെക്റ്റര്‍ നെല്‍വയലുണ്ടായിരുന്നു. 2015-ല്‍ ഇത് 80,000 ഹെക്റ്റര്‍ മാത്രമായി ചുരുങ്ങി. 50 വര്‍ഷംകൊണ്ടു രണ്ടേകാല്‍ ലക്ഷത്തോളം ഹെക്റ്റര്‍ വയല്‍ കുറഞ്ഞുവെന്നര്‍ഥം!
1980 കളില്‍ തുടങ്ങിയ 'ഫ്‌ളാറ്റ് വിപ്ലവ'വും നെല്‍വയല്‍ കുറയാന്‍ കാരണമായി. നാട്ടിന്‍പുറത്തായാലും നഗരത്തിലായാലും കണ്ണായ സ്ഥലം മുഴുവന്‍ (വയലുകള്‍ ഉള്‍പ്പെടെ വാങ്ങിക്കൂട്ടുക, സമീപത്തുള്ള പുറമ്പോക്കു സ്ഥലം കൈയേറി സ്വന്തമാക്കുക, ഈ സ്ഥലങ്ങളിലെല്ലാം ഉഗ്രന്‍ ബഹുനില ഫ്‌ളാറ്റുകള്‍ കെട്ടിപ്പൊക്കുക... ഇതു മലയാളിയുടെ മാനിയയായി.
ഫ്‌ളാറ്റു നിര്‍മാണത്തിനു ചെങ്കല്ല്, കരിങ്കല്ല്, പാറപ്പൊടി, മണല്‍, ഇഷ്ടിക എന്നിവ ധാരാളം വേണം. വനം വെട്ടിവെളുപ്പിച്ചു മൊട്ടക്കുന്നാക്കുക, അവ വെടിവച്ചു പൊട്ടിച്ച് ആവശ്യാനുസരണം ചെറിയ തുണ്ടുകളാക്കുക, പുഴയും തോടും കനാലുകളും കായലുകളും വറ്റിച്ചു യഥേഷ്ടം മണല്‍ ശേഖരിക്കുക, വെള്ളത്തിനായി കുഴല്‍ക്കിണറുകള്‍ സ്ഥാപിക്കുക... ഇങ്ങനെ പഞ്ചഭൂതങ്ങളെയൊന്നാകെ നിഷ്‌കരുണം നശിപ്പിക്കാന്‍ തുടങ്ങി.
കൊച്ചിനഗരത്തില്‍ മാത്രം ഏതാണ്ടു കാല്‍ലക്ഷത്തിലധികം കുടുംബങ്ങള്‍ ഭവനരഹിതരായിട്ടുണ്ട്. അതേ കൊച്ചിനഗരത്തില്‍ മാത്രം 25,000 വന്‍കിട ഫ്‌ളാറ്റുകള്‍ പാര്‍പ്പിടങ്ങളാകാതെ കേവലം വാര്‍പ്പിടങ്ങളായി ഒഴിഞ്ഞുകിടക്കുകയുമാണ്. ഈ കല്‍കൊട്ടാരങ്ങള്‍ക്കുവേണ്ടി എന്തുമാത്രം ഭൗതികവസ്തുക്കളും വെള്ളവും ദുര്‍വ്യയം ചെയ്തു! നാട്ടിന്‍പുറങ്ങളില്‍പോലും രണ്ടോ മൂന്നോ അംഗങ്ങളുള്ള കുടുംബത്തിനു താമസിക്കാനായി കെട്ടിപ്പൊക്കുന്ന മണിസൗധങ്ങളുടെ കാര്യവും ഓര്‍ക്കുക.
പശ്ചിമഘട്ടം അതിവേഗം വരളുന്നതായാണു പഠനറിപ്പോര്‍ട്ട്. അമിതമായും വ്യാപകമായുമുള്ള വനനശീകരണം. വലുതും ചെറുതുമായ അനേകം അനൗദ്യോഗിക, ഔദ്യോഗിക ക്വാറികളുടെ പ്രവര്‍ത്തനം. ഇവ ഉല്‍പാദിപ്പിക്കുന്ന വരണ്ട വായു മണ്ണിനെ അതിവേഗം ക്രമാതീതമായി ഉണക്കുന്നു. സസ്യസമൂഹങ്ങളില്‍നിന്നു വെള്ളം ധാരാളം ബാഷ്പീകരിക്കുകയും ഭൂമി ഊഷരമാകുകയും ചെയ്യുന്നു. ഫലമോ ഉറവകളും കാട്ടരുവികളും അതിവേഗം വറ്റിവരണ്ടു മരുഭൂമി രൂപപ്പെടുന്നു. ഈ പ്രക്രിയ അതിവേഗം വ്യാപിക്കുകയുമാണ്.
ഈ സമീപകാലത്തു കാട്ടാനകളും ഇതര കാട്ടുമൃഗങ്ങളും നാട്ടില്‍ സൈ്വരവിഹാരം നടത്തുകയാണല്ലോ. എന്താണു കാരണം. കാട്ടില്‍ അവയ്ക്കു വെള്ളമോ ഭക്ഷണമോ കിട്ടാനില്ലെന്നതുതന്നെ.
കാട്ടുമൃഗങ്ങളുടെ കഷ്ടതയേക്കാള്‍ കഠോരമാണു ബഹുജനങ്ങളുടെ സ്ഥിതി. ഒരു തുള്ളി വെള്ളം കണികാണാന്‍പോലും കിട്ടാതെയാകുന്ന അവസ്ഥ സംജാതമായിരിക്കുന്നു. അന്തരീക്ഷ സമതുലിതാവസ്ഥ പാടേ തകര്‍ത്തതിനാല്‍ മഴ തീരെ കിട്ടുന്നില്ല. പാലക്കാട്, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളില്‍ മുമ്പ് ആറായിരം മില്ലി മീറ്റര്‍ മഴ ലഭിച്ചിരുന്നു. ഇന്നു മഴയുടെ അളവു തീരെ കുറഞ്ഞ് ഈ പ്രദേശങ്ങള്‍ മരുഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണെന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.
മഴ കിട്ടുന്നില്ല. കിട്ടുമെന്നു പ്രതീക്ഷിക്കാനും വയ്യ. അരിയോ, പലവ്യഞ്ജനങ്ങളോ മുന്തിയ ഇനം സുഖസാമഗ്രികളോ ഇറക്കുമതിചെയ്യാം. വെള്ളം എവിടുന്ന് ഇറക്കുമതിചെയ്യും. ഭൗമാന്തരീക്ഷത്തിലെ ഹരിതവാതക ബാഹുല്യവും മാറുന്ന വായുപ്രവാഹങ്ങളും കടലൊഴുക്കുകളും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പശ്ചിമഘട്ടത്തിലെ വ്യാപകമായ വനശീകരണങ്ങളും മല വെട്ടിപ്പൊളിച്ച് ക്വാറികളുണ്ടാക്കുന്നതും പരിസ്ഥിതി നാശത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ഈ ഭൂമിയിലെ വാസം അസാധ്യമാകുന്നതു രൂക്ഷമായ ജലക്ഷാമത്താലാകും. കോര്‍പറേറ്റുകളും മഹാധനികരും വിദേശങ്ങളില്‍നിന്നു വന്‍വില നല്‍കി വെള്ളം വരുത്തുമായിരിക്കും. പാവങ്ങളോ ദാഹംമൂലം പൊരിഞ്ഞു ചാവുകതന്നെ!
സംസ്ഥാന രൂപീകരണ കാലത്ത് 44 പ്രധാന നദികളും ചെറിയ പുഴകളും ധാരാളം തോടുകളും മുക്കാല്‍ ലക്ഷത്തിലധികം കുളങ്ങളുംകൊണ്ട് അനുഗൃഹീതമായിരുന്നു കേരളം. എങ്ങും ജലസമൃദ്ധിയും ഹരിതാഭയും.
ഇത്രയും ജല സുഭിക്ഷമായിരുന്ന നാടാണ്, ഇന്നു കൊടുംവരള്‍ച്ചയ്ക്കു വിധേയമായത്. തുടര്‍ച്ചയായ അനാവൃഷ്ടിയോ ഭൂകമ്പമോ ഒന്നുമല്ല ഇതിനു കാരണം. പിന്നെയോ മനുഷ്യന്റെ അടങ്ങാത്ത അത്യാര്‍ത്തിയുടെ ഫലം!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  17 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  17 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago