മൂലമറ്റത്ത് മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി
തൊടുപുഴ: വെള്ളം നിയന്ത്രിക്കുന്ന ഇന്‍ലെറ്റ് വാല്‍വില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. ഒന്ന്, രണ്ട്, മൂന്ന് നമ്പര്‍ ജനറേറ്ററുകളാണ് നിര്‍ത്തിവച്ചത്.
മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ ഇന്‍ലെറ്റ് വാല്‍വിലാണ് ചോര്‍ച്ചയെങ്കിലും ഒരു പെന്‍സ്റ്റോക്കില്‍ നിന്നാണ് മൂന്ന് ജനറേറ്റുകളിലേക്കും വെള്ളമെത്തുന്നത് എന്നതിനാലാണ് മറ്റ് രണ്ട് ജനറേറ്ററുകള്കൂടി നിര്‍ത്തിവയ്ക്കേണ്ടിവന്നത്. ചോര്‍ച്ച പരിഹരിച്ച് ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാകാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മൂലമറ്റം പവര്‍ഹൗസില്‍ 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണുള്ളത്. മൂന്ന് ജനറേറ്ററുകള്‍ നിലച്ചതോടെ 390 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തിനുണ്ടാകും.
നാലാം നമ്പര്‍ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയിലായിരുന്നെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇന്നലെ രാത്രി പ്രവര്‍ത്തനക്ഷമമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."