ഇരു കിഡ്‌നികളും തകരാറിലായ മദ്‌റസാധ്യാപകന്‍ സഹായം തേടുന്നു
മുക്കം: ഇരു കിഡ്‌നികളും തകരാറിലായ ഓമശ്ശേരി വെസ്റ്റ് വെണ്ണക്കോട് മാതോലത്തുകടവ് ചേലാമ്മല്‍ അബ്ദുല്ല മുസ്‌ലിയാര്‍ സുമനസുകളുടെ സഹായം തേടുന്നു. ഒരു വര്‍ഷത്തോളമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ ഇദ്ദേഹം നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓപറേഷന് വിധേയമായെങ്കിലും അസുഖം ഭേദമായില്ല. കിഡ്‌നി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇപ്പോള്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുബത്തിന്റെ ഏക ആശ്രയമായ ഇദ്ദേഹം മദ്‌റസാധ്യാപകനാണ്.
എം.കെ രാ ഘവന്‍ എം.പി, കാരാട്ട് റസാഖ് എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍. എ, ജോര്‍ജ് എം. തോമസ് എം.എല്‍.എ, വി.എം ഉമ്മര്‍ മാസ്റ്റര്‍, സി. മോയിന്‍കുട്ടി, എം.എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഖദീജാ മുഹമ്മദ് ചെയര്‍പേഴ്‌സണും ഗ്രാമപഞ്ചായത്ത് അംഗം എം.സി റഫീനത്തുല്ലാ ഖാന്‍ കണ്‍വീനറും ടി.കെ.പി അബൂബക്കര്‍ ട്രഷററും സി.കെ റസാഖ് മാസ്റ്റര്‍ വര്‍ക്കിങ് കണ്‍വീനറുമായി ചേലാമ്മല്‍ അബ്ദുല്ല മുസ്്‌ലിയാര്‍ ചികിത്സാ സഹായ സമിതി എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. ഓമശ്ശേരി സര്‍വിസ് സഹകരണ ബാങ്ക് 102100020009289, ഓമശ്ശേരി ഫെഡറല്‍ ബാങ്ക് 21360100085714
കഎടഇ കോഡ് എഉഞഘ0002136 എന്നീ അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്. 9846475814.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."