മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ദുരൂഹത: എസ്.ഡി.പി.ഐ
കോഴിക്കോട്: നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പൊലിസ് നടപടിയെ സാമാന്യബോധമുള്ള ഒരാള്‍ക്കും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലിസും കൊല്ലപ്പെട്ടവരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്നതിനു യാതൊരു തെളിവും പുറത്തുവിടാന്‍ ഇതുവരെ സര്‍ക്കാരിനു സാധിച്ചിട്ടില്ല. പൊലിസ് അവരില്‍ നിന്ന് പിടിച്ചെടുത്തുവെന്ന അവകാശപ്പെടുന്നത് ഒരു പിസ്റ്റള്‍ മാത്രമാണ്.
നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും ആവര്‍ത്തിക്കുന്നത് അത്യന്തം ഗൗരവമേറിയതാണ്. സംഭവത്തിന്റെ ദുരൂഹത നീക്കുന്നതിന് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മാര്‍ട്ടം വേണമെന്നാവശ്യപ്പെട്ട മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും തൊഴിലാളി നേതാവുമായ ഗ്രോ വാസു അടക്കമുള്ളവരെ മെഡിക്കല്‍ കോളജ് പരിസരത്ത് അറസ്റ്റ് ചെയ്ത പൊലിസ് നടപടി സംശയം വര്‍ധിപ്പിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, മലപ്പുറം ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, മലപ്പുറം ജില്ലാ സെക്രട്ടറി കൃഷ്ണന്‍ എരിഞ്ഞിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."