HOME
DETAILS
MAL
മാവോയിസ്റ്റ് വേട്ട വനംവകുപ്പ് അറിയാതെയെന്ന് മന്ത്രി
backup
November 27 2016 | 06:11 AM
തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന തണ്ടര്‍ബോള്‍ട്ട് നടപടി വനംവകുപ്പ് അറിഞ്ഞിരുന്നില്ലെന്നു വനംമന്ത്രി കെ. രാജു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വെടിവെച്ചുകൊല്ലുന്നത് ശരിയല്ല. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഈ നാട്ടില്‍ അരാജകത്വം ഉണ്ടാവും. തീവ്രവാദികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരികയാണു വേണ്ടത്. പൊലിസിന് വെടിവെച്ച് കൊല്ലാന്‍ അധികാരമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."