സേവനം ചെയ്ത് 600 വിദ്യാര്‍ഥികള്‍
ഷൊര്‍ണൂര്‍ : സംസ്ഥാന ശാസ്ത്രോത്സവത്തിന് നാലുദിവസ്സവും സേവന സന്നദ്ധരായി എത്തിയത് 600 വിദ്യാര്‍ത്ഥികള്‍ . വേദികളായ അഞ്ചു സ്കൂളികളിലാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തിയത്.
എന്‍.സി.സി., എന്‍.എസ്.എസ്., സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് , കുട്ടിപോലീസ് , ജെ.ആര്.സി. എന്നി കുട്ടികളുടെ സന്നദ്ധ സംഘടനകളുടെ അംഗങ്ങളാണ് ശാസ്ത്രമേളയില്‍ സഹായമായെത്തിയത്.
ഗതാഗത നിയന്ത്രണം, മാലിന്യ നീക്കം, കുടിവെള്ളം ലഭ്യമാക്കല്‍ മുതലായ പ്രവര്ത്തികകള്ക്ക് സേവനമനുഷ്ഠിച്ചത്.
അതാത് സ്കൂളുകളിലെ സംഘടനകളിലെ വളണ്ടിയര്‍മാരെയാണ് സേവനത്തിന് ഉപയോഗപ്പെടുത്തിയത്.
രാവും പകലും ഇവരുടെ സേവനം സംഘാടകസമിതിക്ക് അനുഗ്രഹമായി.
ഇവരുടെ സേവനത്തിന്റെ മൂല്യം അനുഭവിച്ചവര്‍ അവരെ അഭിനന്ദിക്കുന്നതും കാണാമായിരുന്നു.
ഡിസിപ്ലിന്‍ കമ്മിറ്റി കണ്‍വീനറും കെ.വി.ആര്. ഹൈസ്കൂളിലെ എന്‍.സി.സി. ചീഫ് ഓഫീസറുമായ ജിം പോളിന്റെ നേതൃത്വത്തിലാണ് സേവനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."