ഏക സിവില്‍കോഡ് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി: കോട്ടുമല
ദുബൈ: ഏക സിവില്‍കോഡ് രാജ്യത്തിന്റെ പൈതൃകത്തിനും പാരമ്പര്യത്തിനും തടസം സൃഷ്ടിക്കുമെന്നും ഇത്തരം നീക്കം എതിര്‍ക്കപ്പെടേണ്ടതാണെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കോട്ടുമല ടി.എം ബാപ്പു മുസ്്ലിയാര്‍. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണ് ഇത്തരം നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. കടമേരി റഹ്്മാനിയ്യ അറബിക് കോളജിന്റെ യു.എ.ഇ നാഷനല്‍ കമ്മിറ്റി ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇബ്റാഹീം മുറിചാണ്ടി അധ്യക്ഷത വഹിച്ചു. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് ഹാമിദ് കോയമ്മ തങ്ങള്‍, ഡോ.പി.എ ഇബ്റാഹീം ഹാജി, അബ്ദുസ്സലാം ബാഖവി, യു.എ.ഇ കെ.എം.സി .സി ജനറല്‍ സെക്രട്ടറി ഇബ്റാഹീം എളേറ്റില്‍, ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ഡോ.എം.എം. നാസര്‍, പി.കെ അബ്ദുല്‍ കരീം, കുറ്റിക്കണ്ടി അബൂബക്കര്‍ അബ്ദുല്‍ ഹകീം ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."