HOME
DETAILS

കാട്ടാന ശല്യം രൂക്ഷം; ജനങ്ങള്‍ കടുത്ത ആശങ്കയില്‍

  
backup
November 27 2016 | 06:11 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%99

 

രാജാക്കാട്: ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമായി. പൂപ്പാറ, കോരംപാറയ്ക്ക് സമീപം ഏലത്തോട്ടത്തിലെ ഷെഡില്‍ ഉറങ്ങിക്കിടന്ന തേനി സ്വദേശിയായ തൊഴിലാളി മുരുകന്‍ (53) ആണ് ആനപ്പകയുടെ അവസാന ഇര.
മറയൂര്‍, വട്ടവട, മാട്ടുപ്പെട്ടി, ചിന്നക്കനാല്‍, സൂര്യനെല്ലി, കോരംപാറ, പൂപ്പാറ, ബി ഡിവിഷന്‍, മുതുവാക്കുടി, ആനയിറങ്കല്‍, മൂലത്തുറ, ബിഎല്‍ റാം, ആടുവിളന്താന്‍കുടി, ദിഡീര്‍ നഗര്‍, 301 കോളനി, സിങ്കുകണ്ടം, ചെമ്പകത്തൊഴുകുടി, ടാങ്കുകുടി, ആനന്ദരാജ് കുടി, പേത്തൊട്ടി എന്നിവിടങ്ങളാണ് കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങള്‍. സാധാരണക്കാരായ തൊഴിലാളികളാണ് ആനക്കലിയില്‍ ജീവന്‍ ഹോമിച്ചവരിലധികവും. ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളില്‍ മാത്രം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ 29 ജീവനുകള്‍ കാട്ടാനയെടുത്തു.
വനങ്ങളില്‍ തീറ്റയും വെള്ളവുമില്ലാതായതോടെയാണ് കാട്ടാനകള്‍ ഇപ്പോള്‍ കൂട്ടമായി ജനവാസമേഖലകളിലിറങ്ങുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ശാന്തമ്പാറ, പേത്തൊട്ടിയില്‍ ഒരു കുട്ടിയടക്കം ഏഴ് കാട്ടാനകള്‍ നാട്ടിലിറങ്ങി വന്‍നാശനഷ്ടമുണ്ടാക്കിയിരുന്നു. മതികെട്ടാന്‍ചോല ദേശീയോദ്യാനത്തില്‍ നിന്നു വന്ന കാട്ടാനകളാണിതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 20 മണിക്കൂറോളം നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാനക്കൂട്ടം ഒരുവേള പേത്തൊട്ടി ടൗണിലിറങ്ങുകയും ചെയ്തു. കടകളിലുണ്ടായിരുന്നവര്‍ ഷട്ടര്‍ താഴ്ത്തിയാണ് രക്ഷപ്പെട്ടത്.
മൂന്നാറില്‍ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡിലെ അംഗങ്ങളുടെ സഹായത്തോടെ കടുവയുടെ കൃത്രിമ ശബ്ദമുണ്ടാക്കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലിസും ചേര്‍ന്ന് കാട്ടാനക്കൂട്ടത്തെ തിരികെ വനത്തിലേക്ക് ഓടിച്ചുവിട്ടത്. കാട്ടാനയിറങ്ങിയതറിഞ്ഞ് നിരവധിയാളുകള്‍ കാണാനെത്തിയത് ഉദ്യോഗസ്ഥരെ വലച്ചതു കൂടാതെ കാട്ടാനകളെ പ്രകോപിതരാക്കുകയും ചെയ്തു. കാട്ടാനകള്‍ സ്വന്തം കൃഷിയിടത്തിലേക്ക് കയറാതിരിക്കാന്‍ പടക്കം പൊട്ടിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തത് വനത്തിലേക്കുള്ള അവയുടെ വഴി മുടക്കുകയും ചെയ്തു.
കാട്ടാനകളുടെ ശല്യമുള്ള സ്ഥലങ്ങളില്‍ കൂടി രാത്രി യാത്രചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. .ഇരുചക്രവാഹനയാത്ര പൂര്‍ണമായും ഒഴിവാക്കാം. കാട്ടാന നാട്ടിലിറങ്ങിയതായി അറിഞ്ഞാല്‍ ഉടന്‍തന്നെ ആ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുക. കാട്ടാന നാട്ടിലിറങ്ങിയെന്നു കേട്ടാല്‍ അവയെ കാണാന്‍ ആളുകള്‍ വീടിനു പുറത്തിറങ്ങുന്നത് അപകടം ക്ഷണിച്ചു വരുത്തും.
കാട്ടാനകളുടെ ആവാസവ്യവസ്ഥയില്‍ കടന്നുകയറാതിരിക്കാന്‍ ശ്രദ്ധിക്കുക. ചിന്നക്കനാല്‍ പഞ്ചായത്തില്‍ പല ഭാഗത്തും കാട്ടാനകളുടെ വാസസ്ഥലം അവയ്ക്ക് നഷ്ടമായതോടെയാണ് നാട്ടിലിറങ്ങാന്‍ തുടങ്ങിയത്. കാട്ടാനശല്യമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ എല്ലായ്‌പ്പോഴും ജാഗ്രത പുലര്‍ത്തണം. ആനയ്ക്ക് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങളായ ഉപ്പ്, ശര്‍ക്കര, വാഴപ്പഴം, ചക്കപ്പഴം എന്നിവയൊന്നും വീടിനു പുറത്ത് സൂക്ഷിക്കരുത്. കാട്ടാന നാട്ടിലിറങ്ങിയാല്‍ അവയെ ഉപദ്രവിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. പടക്കം പൊട്ടിച്ച് അവയുടെ ദേഹത്തിടുന്നതും കൂര്‍ത്ത കമ്പുകളും കല്ലും ഉപയോഗിച്ച് എറിയുന്നതും അവയെ കൂടുതല്‍ പ്രകോപിതരാക്കും. കാട്ടാനയുടെ ചിത്രം പകര്‍ത്താനുള്ള ശ്രമം പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago