HOME
DETAILS
MAL
അലെപ്പോ നഗരത്തിന്റെ ഒരു ഭാഗം പിടിച്ചെടുത്തെന്ന് സിറിയന്‍ സേന
backup
November 27 2016 | 07:11 AM
അലെപ്പോ: വിമതരുടെ കൈവശമുള്ള കിഴക്കന്‍ അലെപ്പോ നഗരത്തിന്റെ ഒരു ഭാഗം പിടിച്ചെടുത്തതായി സിറിയന്‍ സേന അറിയിച്ചു. കിഴക്കന്‍ അലെപ്പോയിലെ ഹനാനോ ഹൗസിങ് മേഖലയാണ് പിടിച്ചെടുത്തത്. വിമതരുടെ കയ്യിലുള്ള അലെപ്പോയെ രണ്ടാക്കി മാറ്റി ജയിക്കാമെന്ന കണക്കുകൂട്ടലിന്റെ ഭാഗമാണിതെന്നാണ് കരുതുന്നത്.
ആഭ്യന്തര കലഹം തുടങ്ങിയതു മുതല്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ട, വലിയ പ്രശ്നബാധിത നഗരമാണ് അലെപ്പോ. അലെപ്പോയുടെ കിഴക്കന്‍ ഭാഗം വിമതരുടെ കയ്യിലും പടിഞ്ഞാറന്‍ ഭാഗം സര്‍ക്കാരിന്റെ കയ്യിലുമാണ്. കിഴക്കന്‍ ഭാഗത്ത് 2,50,000 പേര് ഉപരോധത്തില്പ്പെട്ടിരിക്കുകയാണെന്നാണ് യു.എന്‍ കണക്ക്.
അലെപ്പോ നഗരം പിടിച്ചെടുത്താല്‍ നീണ്ട അഞ്ചരവര്‍ഷക്കാലത്തെ പോരാട്ടത്തിനിടയില്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അസദിന്റെ ഏറ്റവും വലിയ നേട്ടമായിരിക്കും അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."