HOME
DETAILS

തോരാമഴ: വീടുകളും റോഡുകളും മുങ്ങി

  
backup
May 20 2016 | 19:05 PM

%e0%b4%a4%e0%b5%8b%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b4-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81

തിരുവനന്തപുരം: രണ്ടു ദിവസമായി പെയ്യുന്ന മഴയില്‍ തലസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. ചാക്ക, വിഴിഞ്ഞം, മുട്ടത്തറ, കണ്ണമ്മൂല, ഗൗരീശപട്ടം, തിരുവല്ലം, വാഴമുട്ടം, വേളി പൊഴി തുടങ്ങി നിരവധി സ്ഥലങ്ങളിലായി അമ്പതോളം വീട്ടുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിമുതല്‍ തുടങ്ങിയ മഴയാണ് നഗരത്തില്‍ വെള്ളപ്പൊക്കത്തിനിടയാക്കിയത്. തലസ്ഥാന നഗരത്തെ വെള്ളപ്പൊക്ക വിമുക്തമാക്കാനായി നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തകൊണ്ടും ഫലമുണ്ടായില്ല. നഗരഹൃദയമായ തമ്പാനൂരിലും കിഴക്കേക്കോട്ടയിലും വെള്ളം അധികം പൊങ്ങിയില്ലെങ്കിലും എസ്.എസ് കോവില്‍ റോഡും പഴവങ്ങാടി ഗണപതി ക്ഷേത്രപരിസരവും വെള്ളത്തില്‍ മുങ്ങി. എസ്.എസ് കോവില്‍ റോഡിന്റെ തുടക്കം മുതല്‍ എസ്.ബി.ടി സോണല്‍ ഓഫിസ് വരെയുള്ള ഭാഗം തീര്‍ത്തും വെള്ളക്കെട്ടിലായി. എസ്.ബി.ടി സോണല്‍ ഓഫിസിനുള്ളില്‍ കൂടി മസ്ജിദ് ലൈനിലെ ആമയിഴഞ്ചാന്‍ തോടിന്റെ കൈവഴിയിലേക്കുള്ള ഓടയിലെ ഒഴുക്ക് നിലച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഉപ്പിടാംമൂട് പാലത്തില്‍ നിന്ന് റെയില്‍വേ ലൈനിന് സമാന്തരമായി തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജ് ഭാഗത്തേക്കുള്ള റോഡ് ശ്രീകണ്‌ഠേശ്വരം ഭാഗത്ത് പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇവിടെ മിക്ക വീടുകളിലും വെള്ളം കയറി. ഉയര്‍ന്ന സ്ഥലങ്ങളില്‍നിന്ന് ഒഴുകിവന്ന മലിനജലവും മഴവെള്ളവുമാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്. വീടുകളിലും റോഡരികിലും പാര്‍ക്കുചെയ്തിരുന്ന കാറുകളും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടിട്ടു. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഓട നിര്‍മിച്ച അട്ടക്കുളങ്ങര ബൈപ്പാസ് റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. കരിമഠം കുളത്തിന് സമീപത്തെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഓപ്പറേഷന്‍ അനന്ത നടപ്പാക്കിയ കരിയില്‍തോടിന് സമീപം മുട്ടത്തറ കല്ലുംമൂട് റോഡ്, ചാക്ക യു.പി.എസ് കെട്ടിടം, ചാക്ക പേട്ട റോഡ്, മാനവനഗര്‍, ചാക്കപാലത്തിന് സമീപം കാരാളിയില്‍ ഭാഗം, മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മുളവന ബണ്ട് റോഡ് പരിസരം, കണ്ണമ്മൂല പുത്തന്‍പാലം ഭാഗം, തേക്കുംമൂട് ബണ്ട് റോഡ്, ഗൗരീശപട്ടം, പൂന്തുറ പൊന്നറപാലം, ജനറല്‍ ആശുപത്രിക്ക് സമീപത്തെ കാരാളിലൈന്‍, അട്ടക്കുളങ്ങര ബൈപ്പാസ് റോഡ്, കരിമഠം കോളനി, വിഴിഞ്ഞം അടിമലത്തുറ ജൂബിലി നഗര്‍, കോട്ടപ്പുറം, വാഴമുട്ടം തുടങ്ങിയ ഭാഗങ്ങളിലാണ് വീടുകള്‍ വെള്ളത്തിനടിയിലായത്. പൊലിസും നാട്ടുകാരും അറിയിച്ചതനുസരിച്ച് പല സ്ഥലത്തും ഫയര്‍ഫോഴ്‌സെത്തി വെള്ളം പമ്പ് ചെയ്ത് കളഞ്ഞെങ്കിലും ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ വിവരണാതീതമായ ദുരിതമാണ് സൃഷ്ടിക്കുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. ചാക്ക ബൈപ്പാസ്, പാറ്റൂര്‍ ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി. തീരദേശത്ത് ഇന്നും കടലാക്രമണം ശക്തമായി തുടരുകയാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് വലിയതുറയിലും വിഴിഞ്ഞത്തും ക്യാമ്പുകളില്‍ കഴിയുന്നവരുടെ ജീവിതവും ദുരിതപൂര്‍ണമാണ്. ഇവര്‍ക്കാവശ്യമായ സൗജന്യറേഷനോ സാമ്പത്തികസഹായമോ ഇതുവരെയും അനുവദിച്ചിട്ടില്ല. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിലെ കടല്‍ഭിത്തി നിര്‍മാണവും ആരംഭിച്ചിട്ടില്ല. ശക്തമായ മഴയില്‍ ജില്ലയിലെ നദികളിലും തോടുകളിലും ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുളിക്കാനോ വസ്ത്രങ്ങള്‍ അലക്കാനോ കന്നുകാലികളെ കുളിപ്പിക്കാനോ ഇറങ്ങുന്നവര്‍ ഒഴുക്കില്‍പെടാതെ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കുന്നു. കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago