നാഭ ജയില്‍ ആക്രമണം: ജയില്‍ ഡി.ജി.പിയെ സസ്പെന്‍ഡ് ചെയ്തു
അമൃത്സര്‍: പഞ്ചാബിലെ നാഭയില്‍ ജയില്‍ ആക്രമിച്ച് ഖാലിസ്താന്‍ നേതാവടക്കം അഞ്ചു പേരെ മോചിപ്പിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി യെ സസ്പെന്‍ഡ് ചെയ്തു. നാഭാ ജയില്‍ ജയില്‍ സൂപ്രണ്ടിനെയും ഡെപ്യൂട്ടി സൂപ്രണ്ടിനെയും പഞ്ചാബ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
വിഷയം ചര്‍ച്ച ചെയ്യാനായി പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ജയിലില്‍ നടന്ന സംഭവത്തെ സര്‍ക്കാര്‍ അതീവ ഗൗരവമായിട്ടാണ് കാണുന്നതെന്നും സംഭവത്തെ പറ്റി എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രി സുര്ബിര് സിങ് അറിയിച്ചു.
ജയില്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് പൊലിസ് യൂനിഫോം ധരിച്ചെത്തിയ സായുധ സംഘം പഞ്ചാബിലെ നാഭ സെന്‍ട്രല്‍ ജയിലിലേക്ക് വെടിവയ്പ്പ് നടത്തി ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് നേതാവ് ഉള്‍പ്പെടെ നാല് പേരെ മോചിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."