അഭിപ്രായത്തേക്കാള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കാണ് ഭൂരിപക്ഷം: ശങ്കര നാരായണന്‍
കോഴിക്കോട്: രാജ്യത്ത് അഭിപ്രായത്തേക്കാള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കാണ് ഭൂരിപക്ഷം ലഭിക്കുന്നതെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍.
നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പ്രധാനമന്ത്രിയുടെ നിവവിലുള്ള നടപടി ഗുണം ചെയ്യില്ലെന്നും കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയെന്ന് ജനങ്ങളോട് തുറന്നുപറയാന്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നിലനില്‍പ്പിനു കോട്ടം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്നും ജനാധിപത്യത്തില്‍ ഭരണകക്ഷി പ്രതിപക്ഷത്തോടും മറ്റു വിമര്‍ശകരോടും മനുഷ്യത്വപരമയി പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജഗത്മയന്‍ ചന്ദ്രപുരി അധ്യക്ഷനായി. അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമരസേനാനി പി. വാസു, ചെറിയാന്‍ തോട്ടുങ്കല്‍, എന്‍. വേലായുധന്‍, കെ.എം രാധ എന്നിവരെ ശങ്കരനാരായണന്‍ ചടങ്ങില്‍ ആദരിച്ചു.
പി. മുണ്ടി, എ.പി ഉശാദേവി, സൗമിനി മോഹന്‍ദാസ് പുരസ്‌കാരം സമ്മാനിച്ചു. ടി. സജികുമാര്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ടി.വി ബാലന്‍, ഡോ. കെ. ഷീല, കെ.സി അബു, ഒ. സ്‌നേഹരാജ് സംസാരിച്ചു. ശേഷം ലഹരിവിരുദ്ധ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."