ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണത്തിന് സഊദി കരാറില്‍ ഒപ്പുവച്ചു
ജിദ്ദ: ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണം വര്‍ധിപ്പിക്കുന്നതിന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ധാരണപത്രം ഒപ്പുവച്ചു. തൊഴില്‍ മന്ത്രി ഡോ. മുഫറജ് അല്‍ഹഖ്ബാനിയും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅുമാണ് ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഇതോടെ മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ ഭീഷണി സൃഷ്ടിക്കുക.
വിദേശികളുടെ അധിപത്യമുള്ള തൊഴിലുകള്‍ നിര്‍ണയിച്ച് സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ തൊഴില്‍ സാമൂഹിക മന്ത്രാലവുമായി സഹകരണിക്കണമെന്നും ആവശ്യപ്പെടുന്ന രാജകല്‍പന നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണം വര്‍ധിപ്പിക്കുന്നതിന് ഇരു മന്ത്രാലയങ്ങളും സഹകരിക്കുന്നത്.
സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ മേഖലകളില്‍ സ്വദേശിവത്ക്കരണം വര്‍ധിപ്പിക്കുന്നതിലൂടെ ദേശീയ പരിവര്‍ത്തന പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ് തൊഴില്‍ ആരോഗ്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ നിറവേറ്റപ്പെടുന്നതെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡാ. മുഫറജ് അല്‍ഹഖ്ബാനി പറഞ്ഞു. ഇതിന്റെ ഭാഗമായി സ്വദേശികള്‍ക്ക് പരിശീലന പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറക്കുന്നതിനും ആയിരക്കണക്കിന് സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭിക്കുന്നതിനും ധാരണാപത്രം സഹായകമാവുമെന്നും ആരോഗ്യമന്ത്രി തൗഫീഖ് അല്‍റബീഅ പറഞ്ഞു. ഇതിന്റെ ഭാഗമായി ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണം വര്‍ധിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി രൂപീകരിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."