മാസങ്ങളുടെ അധ്വാനം, കുറ്റമറ്റ തെരഞ്ഞെടുപ്പ്
തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവുമായി ജില്ലയില്‍ പൂര്‍ത്തിയായതോടെ വിരാമമായത് കലക്‌ട്രേറ്റ് ഇലക്ഷന്‍ വിഭാഗത്തിലെ 40ലേറെ ജീവനക്കാരുടെ രാപകലില്ലാത്ത അധ്വാനത്തിനാണ്. തെരഞ്ഞെടുപ്പ് ജോലികള്‍ ഭംഗിയായി നിറവേറ്റിയതില്‍ എല്ലാ ജീവനക്കാരെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ഡോ. എ കൗശിഗന്‍ അഭിനന്ദിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഫെബ്രുവരി മുതല്‍ കുറ്റമറ്റ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി രാത്രിയും പകലും ഒരുപോലെ ജോലി ചെയ്ത് കൃത്യമായും സമയബന്ധിതമായും ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു റവന്യുവിലെയും വിവിധ വകുപ്പുകളിലെയും ജീവനക്കാര്‍. അഞ്ച് താലൂക്കുകളിലേയും ഇലക്ഷന്‍ വിഭാഗത്തിലെ ജീവനക്കാര്‍ അതത് തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തിലും ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തിലും വോട്ടര്‍ പട്ടിക പുതുക്കലിനും പോളിംഗ് ബൂത്തുകള്‍ അടിസ്ഥാന സൗകര്യമുള്ളവയാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അഞ്ച് റിട്ടേണിംഗ് ഓഫീസര്‍മാരും അവരുടെ ഓഫീസിലെ ജീവനക്കാരും നാമനിര്‍ദ്ദേശപത്രികപത്രികാ സമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള ജോലികള്‍ സമയബന്ധിതമായും സംയോജിതമായും പൂര്‍ത്തീകരിച്ചു. വില്ലേജ് ഓഫീസര്‍സെക്ടറല്‍ ഓഫീസര്‍, തഹസീല്‍ദാര്‍മാര്‍, ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍,പൊതുമരാമത്ത്(കെട്ടിടം)വിഭാഗം എഞ്ചിനിയര്‍മാര്‍ എന്നിവരുടെ കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ പുതുതായി ഏര്‍പ്പെടുത്തി. മൊബൈല്‍ കണക്ടിവിറ്റി ഇല്ലാത്ത 10 പോളിംഗ് ബൂത്തുകളില്‍(ഇടമലക്കുടി ഉള്‍പ്പെടെ) പൊലിസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുകയും വിവരങ്ങള്‍ അപ്പപ്പോള്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കുകയും ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനും ഭിന്നശേഷിയുള്ള വോട്ടര്‍മാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ജില്ലാ സാമൂഹ്യനീതി ഓഫീസറും സംഘവും നേതൃത്വം നല്‍കി. പെയ്ഡ് ന്യൂസ് കണ്ടുപിടിക്കുന്നതിനും തെരഞ്ഞെടുപ്പ് പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, നിരീക്ഷണം എന്നിവയ്ക്കുമായി പ്രവര്‍ത്തിച്ച എം.സി.എം.സി ടീമിനും വാര്‍ത്തകള്‍ കൃത്യതയേ#ാടെ ഏറ്റവും വേഗത്തില്‍ എത്തിക്കുന്നതിനുള്ള ് മീഡിയ സെല്ലിനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നേതൃത്വത്തം നല്‍കി. മാതൃകാ പെരുമാറ്റചട്ടം പരിപാലിക്കുന്നതിനും ലംഘിക്കുന്നത് തടയുന്നതിനുമായി അഞ്ച് നിയോജകമണ്ഡലങ്ങളിലും ഏര്‍പ്പെടുത്തിയ ഫ്‌ളൈയിംഗ് സ്‌ക്വാഡ്, എസ്.എസ്.റ്റി, വി.എസ്.റ്റി, എല്‍.എം.റ്റി മുതലായവയ്ക്ക് റവന്യൂ, ഗ്രാമപഞ്ചായത്ത്, പൊലിസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കിയത്..
884 ബൂത്തുകളിലും ആവശ്യമായ പൊലിസ് സെക്യൂരിറ്റി ജില്ലാ പൊലിസ് മേധാവി കെ.വി ജോസഫിന്റെ നേതൃത്വത്തില്‍ നല്‍കി. പഌസ്റ്റിക് ഒഴിവാക്കുന്നതിനും പ്രകൃതിജന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഇലക്ഷന്‍ പ്രചരണം നടത്തുന്നതിനും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ പ്രചരണത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്ററും മുന്‍കൈ എടുത്തു.
ജില്ലാ അക്ഷയ കേന്ദ്രം കോഓര്‍ഡിനേറ്ററുടെ നേതൃത്വത്തിലാണ് 36 ബൂത്തുകളില്‍ ലൈവ് വെബ്ക്യാം വഴി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തത്സമയം പ്രക്ഷേപണം ചെയ്തത്. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളിലെ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ സേവനമനുഷ്ടിച്ച് ജില്ലയിലുടനീളം വൈദ്യുതി വിതരണം, ബി.എസ്.എന്‍.എല്‍ കണക്ടിവിറ്റി എന്നിവ ഉറപ്പുവരുത്തുന്നതിന് യത്‌നിച്ചത് കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ , പൊതുമരാമത്ത്(ഇലക്ട്രിക്കല്‍) വിഭാഗം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥരാണ്. ജീവനക്കാരുടെ ആരോഗ്യം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഏകോപിപ്പിച്ചു. ദേവികുളം മണ്ഡലത്തിലെ തോട്ടം മേഖലയിലുള്ള 37ലധികം ബൂത്തുകളില്‍ കെ.എച്ച്.ഡി.പി റാംപ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 114 വീല്‍ചെയറുകള്‍ യൂണിയന്‍ ബാങ്കുള്‍പ്പെടയുള്ള ഏതാനും ബാങ്കുകളും നല്‍കി.
ജില്ലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള അറിയിപ്പുകളും വാര്‍ത്തകളും ദൃശ്യ ശ്രവ്യ പത്രമാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങളെ യഥാസമയം അിറയിച്ച മാധ്യമപ്രവര്‍ത്തകരോടും ജില്ലാ കലക്ടര്‍ പ്രത്യേകം നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."