പ്രതി ജയപ്രകാശ് നേരത്തേ ബി.ജെ.പി സ്ഥാനാര്‍ഥി
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോട്ടയില്‍ ജയപ്രകാശ് (50) ബി.ജെ.പി പ്രാദേശിക നേതാവ്. 2010ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപത്തൊന്നാം വാര്‍ഡില്‍നിന്നു പരപ്പനങ്ങാടി പഞ്ചായത്തിലേക്കു ബി.ജെ.പി സ്ഥാനാര്‍ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു.
കുറച്ചുകാലം ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ച ജയപ്രകാശ്, ഇടക്കാലത്ത് ആംആദ്മി പാര്‍ട്ടിയിലേക്കു മാറി. എന്നാല്‍, വൈകാതെതന്നെ ആംആദ്മി പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. സൈന്യത്തില്‍നിന്നു വിരമിച്ചു നാട്ടിലെത്തിയ ജയപ്രകാശ്, പില്കാലത്തു തീവ്ര ഹിന്ദുത്വ സംഘടനകളുടെ പരപ്പനങ്ങാടിയിലെ നേതാവായി മാറുകയായിരുന്നു.
പരപ്പനങ്ങാടി കേന്ദ്രീകരിച്ചു ഡ്രൈവിങ് സ്കൂള്‍ നടത്തിവരുന്ന ജയപ്രകാശും കൊടിഞ്ഞിയില്‍ ഡ്രൈവിങ് സ്കൂള്‍ നടത്തുന്ന ഫൈസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തയ്യില്‍ ലിജേഷും അടുത്ത സുഹൃത്തുക്കളാണ്. നിലവില്‍ പിടിയിലായവര്‍ മുഴുവനും ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകരും നേതാക്കളുമായതിനാല്തന്നെ സംഘടനാ തലത്തില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഫൈസലിന്റെ വധമെന്നു വ്യക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."