ഇന്‍കെലിന്റെ ബിസിനസ് പാര്‍ക്ക് ടവറിലെ 80,000 ചതുരശ്ര അടി നിക്ഷേപകര്‍ എടുത്തു
കൊച്ചി: അങ്കമാലി ഇന്‍കെല്‍ ബിസിനസ് പാര്‍ക്കിലെ പുതുതായി നിര്‍മിച്ച രണ്ടാമത്തെ ടവറില്‍ പകുതിയോളം ഗ്രീന്‍ ഇന്‍ഡസ്ട്രീസ് വിഭാഗത്തില്‍പെട്ട മികച്ച നിക്ഷേപകര്‍ എടുത്തു. 2.11 ലക്ഷം ചതുര ശ്ര അടി ആകെ വിസ്തീര്‍ണമുള്ള ടവറില്‍ 80,000 ചതുരശ്ര അടിയും ദീര്‍ഘകാല പാട്ടത്തിന് നല്‍കിയതായി ഇന്‍കെല്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്ത സ്ഥാപനമായ ഇന്‍കെലിന് ടവര്‍ രണ്ടിലുള്ളത് റെഡി ടു ഒക്കുപൈ ബിസിനസ് സ്പേസാണ്. വസ്ത്ര വ്യവസായം, ഇലക്ട്രോണിക്സ്, വിദ്യാഭ്യാസം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലെ നിക്ഷേപകരാണ് സമീപിച്ചിരിക്കുന്നതെന്ന്് ഇന്‍കെല്‍ എം.ഡി. ടി. ബാലകൃഷ്ണന് പറഞ്ഞു.
ബിസിനസ് പാര്‍ക്കിനു പുറമേ, മലപ്പുറത്ത് 168 ഏക്കറിലുള്ള എജ്യൂക്കേഷണല്‍- എസ്എംഇ (ചെറുകിട ഇടത്തരം സംരംഭങ്ങള്‍) പാര്‍ക്കായ ഇന്‍കല്‍ ഗ്രീന്‍സ്, തിരുവനന്തപുരത്തെ രണ്ടു ലക്ഷം ചതുരശ്ര അടിയിലുള്ള ഇന്‍ക്സ് ട്രേഡ് സെന്റര്‍ എന്നിവയും കമ്പനി പ്രമോട്ട് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."