പരുക്ക് ചതിച്ചു; ഓടാനായില്ലെങ്കിലും സ്വര്‍ണം എറിഞ്ഞ് നേടി മെഹ്ദിന്‍
തേഞ്ഞിപ്പലം: കഴിഞ്ഞ തവണ സംസ്ഥാന കായിക മേളയില്‍ മെഡല്‍ നേടിയ മെഹ്ദിന്‍ നൂറുദ്ദീന് ഇത്തവണ പരുക്കു വില്ലനായി. ഇഷ്ട ഇനങ്ങളായ 100 മീറ്റര്‍, 200 മീറ്റര്‍ എന്നിവയില്‍ മത്സരിക്കാനായില്ലെങ്കിലും സൈഡ് ഇവന്റായ ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ സ്വര്‍ണം എറിഞ്ഞുനേടി താരമായി. എടപ്പാളില്‍ നടന്ന സബ്ജില്ലാ കായിക മേളയില്‍ 100 മീറ്റര്‍ ഫിനിഷിങ്ങില്‍ പോയിന്റില്‍ ഉണ്ടായിരുന്ന കുഴിയില്‍ വീണാണ് മെഹ്ദിന് പരുക്കേറ്റത്.
ആ മത്സരത്തിലും ഷോട്ട്പുട്ടിലും ഗോള്‍ഡ് നേടിയ താരത്തിന് 200 മീറ്ററില്‍ പങ്കെടുക്കാനായിരുന്നില്ല. സംസ്ഥാന മേളയില്‍ 100 മീറ്ററില്‍ ബ്രോണ്‍സും 200 മീറ്ററില്‍ സില്‍വറും അമച്വറില്‍ സംസ്ഥാനത്ത് 100 മീറ്ററില്‍ ഗോള്‍ഡ്, 200 മീറ്ററില്‍ ബ്രോണ്‍സ് ,റിലേയില്‍ ഗോള്‍ഡും നേടിയിട്ടുണ്ട് ഐഡിയല്‍ കടകശ്ശേരിയുടെ ഈ താരം. നൂറുദ്ദീന്‍-റെജുല ദമ്പതികളുടെ മകനണ്.
ഷോട്ട്പുട്ട്; റബീഹിന് അഞ്ചാം തവണയും സ്വര്‍ണത്തിളക്കം
തേഞ്ഞിപ്പലം: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ഷോട്ട്പുട്ടില്‍ സ്വര്‍ണംനേടി റബീഹ്. പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി പി. റബീഹാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ഇനങ്ങളില്‍ മത്സരിച്ച റബീഹ് രണ്ടിനങ്ങളില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം നടന്ന ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ ഇനങ്ങളിലാണ് സ്വര്‍ണം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ മൂന്നിനത്തിലും ജില്ലയില്‍ സ്വര്‍ണം നേടി വ്യക്തിഗത ചാംപ്യനായിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാന കായിക മേളയില്‍ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണവും ഷോട്ട്പുട്ടില്‍ വെള്ളിയും ജാവലിനില്‍ വെങ്കലവും നേടിയിരുന്നു. ദേശീയതലത്തിലും കഴിഞ്ഞ വര്‍ഷം ഡിസ്‌കില്‍ നാലാം സ്ഥാനം നേടിയിട്ടുണ്ട്.
ഈ വര്‍ഷം നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജില്ലക്കായി ഒന്നിലധികം സ്വര്‍ണം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റബീഹ്. കോച്ച് സ്‌കൂള്‍ കായികാധ്യാപകന്‍ ഒ.പി സാദിഖലിയാണ്. മഞ്ചേരി വെള്ളുവമ്പ്രം സ്വദേശി പി. സിദ്ദീഖ്-സഫിയ ദമ്പതികളുടെ മകനാണ് റബീഹ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."