നഗരസഭയില്‍ എസ്.സി വിഭാഗക്കാര്‍ക്ക് ഫ്‌ളാറ്റ്; സമിതിയെ നിയോഗിച്ചു
തിരൂര്‍: നഗരസഭാ പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കള്‍ക്ക് ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ മൂന്നംഗ കൗണ്‍സിലര്‍മാര്‍ അടങ്ങിയ സമിതിയെ നഗരസഭാ കൗണ്‍സില്‍ നിയോഗിച്ചു. പി.കെ.കെ തങ്ങള്‍, ഹൈദ്രു, റിനീഷ് എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.
വീടു നിര്‍മിക്കുന്നവര്‍ക്കായി നടപടികള്‍ സുതാര്യവും ലളിതവുമാക്കണമെന്നും വലിയ മാളുകളുടെ നിര്‍മാണം നിരീക്ഷിക്കണമെന്നും ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നഗരസഭ ഓഫിസിലെത്തുന്ന പൊതുജനങ്ങളോടും മറ്റും ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നുവെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടികള്‍ സുതാര്യമാക്കണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചത്. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണമുന്നയിച്ചത്.
അടുത്ത വര്‍ഷം ജനുവരി 28 മുതല്‍ 31വരെ നടക്കുന്ന തുഞ്ചന്‍ ഉത്സവം നടത്തിപ്പിന് നഗരസഭ അഞ്ചു ലക്ഷം രൂപ അനുവദിക്കണമെന്ന ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി വാസുദേവന്‍ നായരുടെ അപേക്ഷ സര്‍ക്കാര്‍ തീരുമാനത്തിനുസരിച്ച് പരിഗണിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."