HOME
DETAILS
MAL
അനധികൃത മത്സ്യബന്ധനം: മൂന്നു ഫൈബര്‍ തോണികള്‍ തീരദേശ പൊലിസ് പിടികൂടി
backup
November 29 2016 | 21:11 PM
ഫറോക്ക്: രേഖകളില്ലാതെ അനധികൃതമായി മീന്‍ പിടിക്കാനിറങ്ങിയ മൂന്നു ഫൈബര്‍ തോണികള്‍ തീരദേശ പൊലിസ് പിടികൂടി. ബേപ്പൂര്‍ അഴിമുഖത്തു വച്ചാണ് കന്യാകുമാരി സ്വദേശികളുടെ പേരിലുള്ള തോണികള്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. രജിസ്ട്രേഷന്, ലൈസന്‍സ് തുടങ്ങിയ ഒരു രേഖകളും ഇവരുടെ പക്കലുണ്ടായിരുന്നില്ല.
കന്യാകുമാരി ജില്ലയിലെ എനയം പുത്തന്തുറൈ സ്വദേശികളായ വി. പ്രവീണ്‍, എ. സ്റ്റീഫന്‍, കിജിന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പ്രഭിഷ സാനു, ആരോഗ്യമാതാ, കിജു എന്നീ ഫൈബര്‍ തോണികളാണ് കസ്റ്റഡിയിലെടുത്തത്. പ്രത്യേകയിനം ചൂണ്ടയുപയോഗിച്ചു വലിയ മത്സ്യങ്ങളെ മാത്രം പിടികൂടാനാണ് ഇത്തരം തോണികള്‍ ഉപയോഗിക്കുന്നത്.
തോണികള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം ഏറ്റെടുത്ത ശേഷം കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന് ആക്ട് പ്രകാരം കേസെടുത്ത് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."