ഭാര്യ കിണറ്റില്‍ വീണു; രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും കിണറ്റില്‍ കുടുങ്ങി
കൂത്തുപറമ്പ്: കിണറ്റില്‍ വീണ സ്ത്രീയേയും രക്ഷിക്കാനിറങ്ങി അവശനിലയിലായ ഭര്‍ത്താവിനെയും അഗ്നിശമന സേന രക്ഷപ്പെടുത്തി. മൂര്യാട് മാത്തോട്ടം ഹൗസില്‍ അനിത (46)യാണ് ഇന്നലെ ഉച്ചയോടെ വെള്ളമെടുക്കവെ അബദ്ധത്തില്‍ 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കു വീണത്. ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ ഭര്ഝടത്താവ് ലാലു (50)ഉടന്‍ കയറില്‍ ഝണതൂങ്ങിപ്പിടിച്ചു കിണറ്റിലേക്കിറങ്ങുകയും കിണറിന്റെ പടവില്‍ ചവിട്ടി നിന്ന് അനിതയെ വെള്ളത്തില്‍ മുങ്ങിപ്പോകാത്ത നിലയില്‍ പിടിച്ചുയര്‍ത്തി നില്‍ക്കുകയും ചെയ്തു. എന്നാല്‍ ഇവരെ കരക്കുകയറ്റാന്‍ ലാലുവിനായില്ല. ഇരുവരും ഇതിനിടെ അവശരാവുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന ഇരുവരെയും കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി.
കൂത്തുപറമ്പ് അസിസ്റ്റന്റ് ഫയര്‍ സ്റ്റേഷന് ഓഫിസര്‍ ബാലകൃഷ്ണന്, ലീഡിങ് ഫയര്മാന് കെ.കെ ദിലീഷ്, ഫയര്മാന്മാരായ ശിവപ്രസാദ്, ഷിഖില്‍, പ്രജിത്ത്, നാരായണന് എന്നിവരുള്‍പ്പെട്ട ഫയര്‍ഫോഴ്സ് സംഘമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."