ഹരിത കേരള മിഷന് സുപ്രധാന ചുവടുവയ്പ്പ്: മുഖ്യമന്ത്രി
കണ്ണൂര്‍: ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ഹരിതകേരള മിഷന് സംസ്ഥാന വികസന ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നിന്നു മിഷന് ജില്ലാതല കമ്മിറ്റി അംഗങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ എട്ടിന് കൃഷി വ്യാപനം, ജല സംരക്ഷണം, ശുചിത്വം, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യ സംസ്കരണം, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. പുതുതലമുറയില്‍ ഈ സന്ദേശം എത്തിക്കുന്നതിനായി വിദ്യാലയ തലത്തില്‍ കര്മപദ്ധതികളാവിഷ്ക്കരിച്ച് നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സ്കൂളുകള്‍, കോളജുകള്‍, വ്യവസായ ശാലകള്‍, ആരാധനാലയങ്ങള്‍, ആശ്രമങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ആര്‍ട്സ്-സ്പോര്‍ട്സ്-റോട്ടറി-ലയണ്‍സ് ക്ലബുകള്‍, വായനശാലകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ മേഖലകളിലുള്ളവരെയും സഹകരിപ്പിച്ചാണ് പദ്ധതികള്‍ നടപ്പാക്കുക. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള പദ്ധതികളാണ് ഹരിതകേരള മിഷനിലുള്പ്പെടുത്തേണ്ടത്.ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വാര്‍ഡ് തലത്തിലും ഡിസംബര്‍ എട്ടിന് പരിപാടികള്‍ സംഘടിപ്പിക്കാന്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല കമ്മിറ്റി തീരുമാനിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപലന്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള, പയ്യന്നൂര്‍ നഗരസഭാ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍, ശ്രീകണ്ഠപുരം നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് എ.പി മുനീര്‍, അസിസ്റ്റന്റ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, മേയറുടെ പ്രതിനിധി എം സുകുമാരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."