HOME
DETAILS

വയനാട് കാര്‍ഷിക കോളജ്: മിണ്ടാട്ടമില്ലാതെ സര്‍ക്കാരും സര്‍വകലാശാലയും

  
backup
November 29 2016 | 22:11 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%ae%e0%b4%bf

 

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ നാലാമത്തെ കാര്‍ഷിക കോളജ് വയനാട്ടില്‍ ആരംഭിക്കുന്നതിനുള്ള സാധ്യത മങ്ങുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കോളജിനെക്കുറിച്ച് ഇപ്പോഴത്തെ ഇടതു സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും മിണ്ടാട്ടമില്ല. നവംബര്‍ 21, 24 തിയതികളില്‍ ജില്ലയിലുണ്ടായിരുന്ന കാര്‍ഷിക സര്‍വകലാശാല പ്രോ-ചാന്‍സലര്‍കൂടിയായ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ കാര്‍ഷിക കോളജിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
മന്ത്രി പ്രതിനിധാനം ചെയ്യുന്നതടക്കം ഇടതുമുന്നണിയിലെ പാര്‍ട്ടികളും അവയുടെ കര്‍ഷക സംഘടനകളും കാര്‍ഷിക കോളജ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും വിവരമില്ല. അമ്പലവയില്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം വളപ്പില്‍ കാര്‍ഷിക കോളജ് ആരംഭിക്കുന്നതിനുള്ള സര്‍വകലാശാലയുടെ പദ്ധതി വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍, മേഖലാ ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍, സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പി. അജിത്കുമാര്‍ എന്നിവര്‍ 2015 ഡിസംബറിലാണ് വെളിപ്പെടുത്തിയത്. കാര്‍ഷിക സര്‍വകലാശാല പൂപ്പൊലി എന്ന പേരില്‍ സംഘടിപ്പിച്ച പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്യുന്നതിനു ഇക്കഴിഞ്ഞ ജനുവരി 22ന് അമ്പവയലില്‍ എത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോളജ് തുടങ്ങുന്നതിന്റെ പ്രഖ്യാപനവും നടത്തി. മേഖല ഗവേഷണ കേന്ദ്രത്തില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി 2016-17 അധ്യയനവര്‍ഷം കാര്‍ഷിക കോളജ് പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതിനെ ഹര്‍ഷാരവങ്ങളോടെ എതിരേറ്റ കര്‍ഷക ജനത ഭരണമാറ്റത്തോടെ കാര്‍ഷിക കോളജ് പദ്ധതിയുടെ കഥകഴിഞ്ഞതിന്റെ നിരാശയിലാണ്.
കാര്‍ഷിക ജില്ലയായ വയനാട്ടില്‍ കാര്‍ഷിക കോളജ് തുടങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് രണ്ടുവര്‍ഷം മുന്‍പേ സര്‍വകലാശാല ആലോചന തുടങ്ങിയിരുന്നു. 2016 ജനുവരി അഞ്ചിനു ചേര്‍ന്ന സര്‍വകലാശാല ഭരണസമിതി യോഗത്തിലായിരുന്നു കോളജ് വിഷയത്തില്‍ അന്തിമതീരുമാനം.
കോളജില്‍ തുടക്കത്തില്‍ ബി.എസ്.സി അഗ്രികള്‍ച്ചര്‍ കോഴ്‌സില്‍ പ്രവേശനം നല്‍കാനായിരുന്നു പദ്ധതി. ഫീസ് ഘടന, സീറ്റുകളുടെ എണ്ണം, സംവരണം തുടങ്ങിയ കാര്യങ്ങള്‍ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി.
പ്രവേശനത്തില്‍ വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനും ആലോചനയുണ്ടായി. ഇതെല്ലാം വെറുതെയായതിന്റെ ദുഃഖത്തിലാണ് വയനാടന്‍ ജനത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago