കെട്ടിട നിര്‍മാണ തൊഴിലാളികള്‍ താലൂക്ക് ഓഫിസ് ധര്‍ണ നടത്തി
കാഞ്ഞങ്ങാട്: കേരളാ സംസ്ഥാന കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസ് ധര്‍ണ നടത്തി. പെന്ഷന് പറ്റിയ തൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക. 60 വയസ് കഴിഞ്ഞ നിര്‍മാണ തൊഴിലാളികളെ ലൈവ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കുക.
ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് നല്കി വരുന്ന സാമൂഹ്യ സുരക്ഷാ പെന്ഷന് തുടര്‍ന്നു നല്‍കുക. നിര്‍മാണ തൊഴിലാളികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ നടത്തിയത്. പി. രാമകൃഷ്ണന്, കെ. തമ്പാന്, കെ. ബാബു തോട്ടം, ശേഖരന് മുന്നാട്, ശീലാവതി നാരായണന്, ടി.വി. ഭാസ്കരന് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. ഡി.സി.സി. ജനറല്‍ സെക്രട്ടറി എം. അസൈനാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി സംസ്ഥാന സമിതി അംഗം സി.വി. ഭാവനന്‍ ബ്ലോക്ക് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണന് മണ്ഡലം പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്, കെ.എസ്.കെ.എന്‍.ടി.സി. ജില്ലാ ഭാരവാഹികളായ പി. ബാലകൃഷ്ണന്, ടി. അബ്ദുല്ല, ഇ.ടി. രവീന്ദ്രന്, ഒ.കെ. നാരായണി, പി.വി. കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."