തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനോട് റെയില്‍വേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും നിലവില്‍ നിര്‍മാണം പാതിവഴിയിലായ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ ത്വരിതപ്പെടുത്തണമെന്നും യാത്രക്കാര്‍ക്കായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് എം.എസ്.എഫ് വടക്കെകൊവ്വല്‍ ശാഖ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. കാസര്‍കോട് കണ്ണൂര്‍ ഭാഗങ്ങളില്‍നിന്നും നിരവധി വിദ്യാര്‍ഥികളാണ് തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ആശ്രയിക്കുന്നത്. എന്നാല്‍ പാളം മുറിച്ചുകടക്കാന്‍ ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ പണി പൂര്‍ത്തിയായാല്‍ ഈ ദുരവസ്ഥക്ക് പരിഹാരമാകുമെന്നും ഈ കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിയണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ എന്‍.സി അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു.അന്‍സാര്‍ കടവില്‍ അധ്യക്ഷനായി. വി.പി അബൂസാറ, ജാബിര്‍ തങ്കയം, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള, അക്ബര്‍ സാദത്ത്, മുഹമ്മദ് നബീല്‍, മഷൂദ് തലിച്ചാലം, ഷഹബാസ് വെള്ളാപ്പ്, അസ്ഹരുദ്ദീന്‍ ബീരിച്ചേരി പ്രസംഗിച്ചു. ഭാരവാഹികളായി സാബിക്ക് കരീം (പ്രസി), ഏ.കെ ശുഹൈബ്, സി.ശമ്മാസ്, പി.പി ഇബ്രാഹിം, സുഹൈര്‍ (വൈസ്.പ്ര), എം.ടി.പി ഷാഹിദ് (ജന:സെക്ര), മഷ്ഹൂദ്, മുഹമ്മദ്, മര്‍സൂക്ക്, എം.ശമ്മാസ് (ജോ.സെക്ര), അബൂബക്കര്‍ (ട്രഷറര്‍), അഹമ്മദ് (കലാവേദി കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."