എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പരിപാടികള്‍
തൃശൂര്‍: ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സുഹിത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൈയുയര്‍ത്താം എച്ച് ഐ വി പ്രതിരോധത്തിനായി എന്ന സന്ദേശമുയര്‍ത്തി വ്യാപക ബോധവത്കരണം നടത്തും.
ഇന്ന് വൈകിട്ട് ആറിന് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ ദീപം തെളിയിക്കലോടെ എയ്ഡ്‌സ് ദിനാചരണത്തിന് തുടക്കമാവും. എച്ച് ഐ വി അണുബാധിതരോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചുകൊണ്ടായിരിക്കും സ്‌നേഹദീപം തെളിയിക്കുക. ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസം: ഒന്നിന് രാവിലെ എട്ടിന് വിദ്യാര്‍ഥി കോര്‍ണര്‍ മുതല്‍ ടൗണ്‍ഹാള്‍ വരെ റാലി, ഒമ്പത് മുതല്‍ റെയില്‍വേ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്, ശക്തന്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രദര്‍ശനം, പത്തിന് ജില്ലാതല പൊതു സമ്മേളനം എന്നിവയും സംഘടിപ്പിക്കും.
റാലിയില്‍ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ റാലിയെ അനുഗമിക്കും. ടൗണ്‍ഹാള്‍ പരിസരത്ത് ഒമ്പതിന് സമാപിക്കുന്ന റാലിയോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും നടത്തും. നാളെ ടൗണ്‍ഹാളില്‍ നടക്കുന്ന പൊതു സമ്മേളനം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസി. ഷീല വിജയകുമാര്‍ അധ്യക്ഷനാകും. എയ്ഡ്‌സ് ബോധവത്കരണ സന്ദേശമുയര്‍ത്തി തിരുവനന്തപുരം ഇന്ദ്ര അജിത്ത് അവതരിപ്പിക്കുന്ന മാജിക് ഉള്‍പ്പെടുത്തിയുള്ള ബോധവത്കരണ കലാജാഥ 30 വേദികളില്‍ അവതരിപ്പിക്കും. ഡിസം: ഒമ്പത് വരെ പത്ത് ദിവസത്തെ എയ്ഡ്‌സ് ബോധവത്കരണ കലാജാഥ 30ഓളം വേദികളിലായി നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ജെയിന്‍ ജോര്‍ജ്ജ്, സി എഫ് പീയൂസ്, ലിജോ തോമസ്, അനീഷ് വാവച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."