കനാലിലെ തടസങ്ങള്‍ നീക്കി വെള്ളം വെങ്കിടങ്ങ് മേഖലയിലെത്തിക്കാന്‍ കര്‍ഷക കൂട്ടായ്മ
അരിമ്പൂര്‍: കോള്‍പ്പാടത്തെ കനാലിലെ തടസങ്ങള്‍ നീക്കി വെള്ളം വെങ്കിടങ്ങ് മേഖലയിലെത്തിക്കാന്‍ കര്‍ഷക കൂട്ടായ്മ രംഗത്ത്. ജല നിരപ്പ് കുറഞ്ഞതോടെ ഉപ്പ് വെള്ളം കയറി കൃഷി നാശം ഉണ്ടാകുമെന്ന അവസ്ഥയിലാണ് ഏനാമാക്കല്‍ മേഖലയിലെ കോള്‍പ്പാടങ്ങള്‍.ചിമ്മിണി ഡാമില്‍ നിന്നുംവിട്ട വെള്ളം പത്ത് ദിവസമായി ഈ മേഖലയില്‍ എത്തിയിരുന്നില്ല.
കനാലുകളിലെ അനധിക്യത മീന്‍ പത്തായങ്ങളും ഊന്നി വലകളുമായിരുന്നു പ്രധാന തടസ്സം. ഇവയില്‍ കുരുങ്ങി ചണ്ടിയും പായലും ഒഴുക്ക് തടസപ്പെടുത്തിയിരുന്നു. കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ മീന്‍ പത്തായങ്ങളും കുരുത്തിയും ഊന്നിവലകളും നീക്കം ചെയ്തു.
ചേര്‍പ്പ് മേഖലയിലെ ഹെല്‍ബര്‍ട്ട് കനാല്‍ മുതല്‍ മനക്കൊടി കായല്‍, ചേറ്റുപുഴ കനാല്‍ വരെയുള്ളവ ചൊവ്വാഴ്ച നീക്കം ചെയ്തു. വിലയും സ്വാദിഷ്ഠവുമായ കായല്‍ മത്സ്യസമ്പത്ത് പിടിക്കുന്നതിന് ഈ മേഖലയിലെ ലോബി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് അനധികൃത ഊന്നി വലകളും മീന്‍ പത്തായങ്ങളും സ്ഥാപിച്ചിരിക്കുന്നത്. ഇവരുടെ ശക്തമായ എതിര്‍പ്പുമായി എത്തിയിരുന്നെങ്കിലും പൊലിസിനെ കണ്ടതോടെ തണുക്കുകയായിരുന്നു. ജില്ലാ കോള്‍ കര്‍ഷക സംഘം പ്രസിഡന്റ് കെ.കെ.കൊച്ചുമുഹമ്മദ്, സെക്രട്ടറി എന്‍.കെ.സുബ്രഹ്മണ്യന്‍, നന്ദനന്‍,യേശുദാസ് കോര്‍ഡിനേറ്റര്‍ പി. പരമേശ്വരന്‍, ടിവിഹരിദാസ്, വിഎന്‍.സുര്‍ജിത്ത്, രാജന്‍, ശങ്കുരു, ഉണ്ണിക്യഷ്ണന്‍,കെ.എ.ജോര്‍ജ്ജ്, സെബാസ്റ്റിയന്‍, സി.പി.ഒസേഫ്, അസി.എഞ്ചിനിയര്‍ ശ്രീധരന്‍, പ്രസാദ് കാണത്ത്, രാജേന്ദ്രബാബു എന്നിവരും അന്തിക്കാട് പൊലിസും ചെറുകിട ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."