HOME
DETAILS

ഹരിത കേരളം ജില്ലാതല ഉദ്ഘാടനം എട്ടിന്

  
backup
November 29 2016 | 22:11 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%b2-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98

 

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളാ മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള നാല് പദ്ധതികളിലൊന്നായ ഹരിതകേരളം പദ്ധതി ഡിസംബര്‍ എട്ടിന് തുടങ്ങും. ജലസംരക്ഷണവും - മാലിന്യ നിര്‍മാര്‍ജനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. കലക്ടറേറ്റ് സമ്മേളനഹാളില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെയാകെ ഉത്പാദന വര്‍ധനവ് ലക്ഷ്യമിട്ടാവണം ഹരിതകേരളം പദ്ധതി നടപ്പാക്കേണ്ടതെന്നും പ്രകൃതിയിലേയ്ക്ക് മടങ്ങി വരവിന് മിഷന്‍ വഴിയൊരുക്കണമെന്നും മന്ത്രി പറഞ്ഞു.
ശുചിത്വമാലിന്യസംസ്‌കരണ പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ ഏഴിന് മാലിന്യ വിവരശേഖരണ സര്‍വെ തുടങ്ങും . എട്ട്, ഒന്‍പത്, 11 തീയതികളില്‍ ഓരോ കുടുംബത്തിനും അനുയോജ്യമായ മാതൃകകള്‍ കണ്ടെത്തും. വീടുകളിലെ ഇ-മാലിന്യങ്ങള്‍ക്കും ഫര്‍ണിച്ചറിനും വിപണി കണ്ടെത്തുന്നതിന് സ്‌വാപ് ഷോപ്പുകള്‍, പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിച്ചുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ , നിലവില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്ന 10 സ്ഥലങ്ങള്‍ കണ്ടെത്തി വൃത്തിയാക്കി സൗന്ദര്യവത്ക്കരണം തുടങ്ങിയവ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കും. ഡിസംബര്‍ എട്ട് പ്ലാസ്റ്റിക് കാരിബാഗ് ഹോളിഡേയായിരിക്കും.
കൃഷി വകുപ്പ് നേതൃത്വം നല്‍കുന്ന 'സുജലം-സുഫലം' പദ്ധതിയുടെ ഭാഗമായി തരിശ് സ്ഥലങ്ങളില്‍ കൃഷി ,. കാര്‍ഷികോത്പന്നങ്ങള്‍ വിപണിയുമായി ബന്ധപ്പെടുത്തുക , വിളകള്‍ക്കനുയോജ്യമായ കൃഷിസ്ഥലങ്ങള്‍ കണ്ടെത്തുക , സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം, കീടനാശിനികളുടെ പൂര്‍ണനിരോധനം , കൃഷിയില്‍ നൂതന തൊഴിലവസരങ്ങള്‍, പരമ്പരാഗത വിത്തിന സംരക്ഷണം , മികച്ച കൃഷി മാതൃകകള്‍ പ്രോത്സാഹിപ്പിക്കല്‍ , ഗാര്‍ഹികമാലിന്യങ്ങള്‍ വളമാക്കി മാറ്റല്‍, എല്ലാ വീടുകളിലും കംപോസ്റ്റ് , ജൈവ കൃഷി പരിശീലനം, കുറിയസങ്കരയിനം തെങ്ങിന്‍തൈ പ്രോത്സാഹനം ദുര്‍ബല വിഭാഗങ്ങളുടെ സ്ഥലങ്ങളില്‍ കൃഷി പ്രോത്സാഹനം എന്നിവ നടത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
ജലസമൃദ്ധി ' പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ എട്ടിന് 260 പ്രവൃത്തികള്‍ തുടങ്ങും. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് 61,024 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്ന വിധമാണ് പ്രവൃത്തികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി 1.8 കോടി ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. എട്ടിന് 183 കിണറുകള്‍ റീചാര്‍ജിങ് , 27 കുളം നിര്‍മാണം, 21 കനാല്‍ പുനരുദ്ധാരണം, ആറ് ചെക്ക്ഡാം നിര്‍മാണം, ഒന്‍പത് പ്രദേശങ്ങളില്‍ ദുര്‍ബലവിഭാഗങ്ങളുടെ ഭൂവികസനം, തിരഞ്ഞെടുത്ത 14 പഞ്ചായത്തുകളില്‍ വനവത്ക്കരണം എന്നിവ നടത്തും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രണ്ട് ദിവസത്തിനകം ഭരണസമിതി യോഗം ചേര്‍ന്ന് എട്ട് മുതല്‍ നടപ്പക്കുന്ന പ്രവൃത്തികള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ഏറ്റെടുക്കുന്ന പ്രവൃത്തികളില്‍ പൊതുജന പങ്കാളിത്തമുറപ്പാക്കും. അഞ്ച് ആറ് തീയതികളില്‍ ഇതിനായി പ്രത്യേക സംഘാടന പരിപാടികള്‍ നടത്തും. പഞ്ചായത്തുകള്‍ക്ക് ഇതിനായി തനത് ഫണ്ടുകള്‍ വിനിയോഗിക്കാം. ഓരോ വാര്‍ഡിനും 5,000 രൂപ വരെ വിനിയോഗിക്കാം.
കലക്ടറ്റേറ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യ.ക്ഷയായി .എം.എല്‍.എ മാരായ കെ.കൃഷ്ണന്‍കുട്ടി. കെ.വി.വിജയദാസ്. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്- നഗരസഭാ അധ്യക്ഷന്‍മാര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തുടര്‍ന്ന് മുഖ്യമന്ത്രി ഹരിത മിഷന്റെ ലക്ഷ്യങ്ങളെക്കുറിച്ച് 14 ജില്ലകളുമായി ആശയവിനിമയം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago