HOME
DETAILS

വൈദ്യുതി കേബിള്‍ മാറ്റിയില്ല; താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിലച്ചു

  
backup
November 29 2016 | 23:11 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af

 

 

കായംകുളം: കത്തിനശിച്ച വൈദ്യുതി കേബിള്‍ മാറ്റാത്തതിനേ തുടര്‍ന്ന് താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിലച്ചു. വര്‍ഷങ്ങളായി ആശുപത്രി പരിസരത്ത് കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിന് കഴിഞ്ഞ ദിവസം തീപിടിച്ചതോടെ മോര്‍ച്ചറിയിലേക്കുള്ള വൈദ്യുതി കേബിള്‍ കത്തിക്കരിഞ്ഞ് പോയിരുന്നു. എന്നാല്‍ കരിഞ്ഞ കേബിള്‍ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള യാതൊരു നടപടികളും അധികൃതര്‍ സ്വീകരിച്ചില്ല. മൃതദേഹം മോര്‍ച്ചറിയില്‍ വെക്കാന്‍ കൊണ്ടുവരുന്നവര്‍ തിരികെ കൊണ്ടുപോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
കുറച്ചുനാള്‍ മുമ്പ് ജെ.സി.ബി ഉപയോഗിച്ച് മാലിന്യങ്ങള്‍ ഒരു ഭാഗത്തേക്ക് മാറ്റിയിരുന്നു. അന്നും കേബിള്‍ മുറിഞ്ഞ് പോകുകയും പിന്നീട് അത് ആശുപത്രി അധികൃതര്‍ പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായുള്ള ടണ്‍കണക്കിന് മാലിന്യങ്ങളാണ് മോര്‍ച്ചറിക്കും കുട്ടികളുടെ വാര്‍ഡിനുമിടയില്‍ കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് തീകത്തിയതോടെ അഗ്നിശമന സേനയെത്തി തീ അണച്ചെങ്കിലും ശക്തമായപുക ഉയര്‍ന്ന് കുട്ടികളടക്കമുള്ള രോഗികള്‍ക്ക് ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടു. തീ ആളിപ്പടരുന്നതിനിടയില്‍ മോര്‍ച്ചറിയിലേക്കുള്ള വൈദ്യുതി കേബിള്‍ കത്തി നശിക്കുകയും ചെയ്തു.
വര്‍ഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന ഉപയോഗം കഴിഞ്ഞ ആശുപത്രി ഉപകരണങ്ങളും സിറിഞ്ചുകളും മറ്റ് വേസ്റ്റുകളും നീക്കം ചെയ്യാന്‍ യാതൊരു നടപടികളും നഗരസഭയുടെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായില്ല. ടണ്‍കണക്കിനു വരുന്ന മാലിന്യങ്ങള്‍ നഗരസഭയുടെ ഡമ്പിങ് ഗ്രൗണ്ടില്‍ നിക്ഷേപിക്കാന്‍ സമീപവാസികള്‍ അനുവദിക്കില്ല. മാലിന്യങ്ങള്‍ ചീഞ്ഞുനാറുന്ന രൂക്ഷ ഗന്ധം കുട്ടികളടക്കമുള്ള രോഗികളേയും കൂട്ടിരിപ്പുകാരേയും വലക്കുകയാണ്. ആശുപത്രി പരിസരത്തുതന്നെ മാലിന്യം കുഴിയെടുത്തു നിക്ഷേപിക്കുവാനെങ്കിലും അധികൃതര്‍ തയാറാകാത്തത് വന്‍ പ്രതിഷേധത്തിനു കാരണമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  10 minutes ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  34 minutes ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  an hour ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  an hour ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  11 hours ago