ഇന്റര്‍ കോളജ് അത്ലറ്റിക്ക് മീറ്റ്: കണ്ണൂര്‍ കനോസ സി.എന്‍ മുന്നില്‍
തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകള്‍ ഉള്‍പ്പെട്ട അഞ്ചാമത് ഓള് കേരള ഇന്റര്‍ കോളജ് അത്ലറ്റിക്ക് മീറ്റിനു ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ആദ്യ ദിനത്തില്‍ 26 പോയിന്റുമായി കണ്ണൂര്‍ കനോസ മുന്നേറി. 11 പോയിന്റുമായി ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് രണ്ടാം സ്ഥാനത്ത് എത്തി.
ആറു പോയിന്റ് വീതം പങ്കിട്ട തൃശൂര്‍ ഗവ നഴ്സിങ് കോളജ് മൂന്നാം സ്ഥാനത്തും കോട്ടയം മെഡിക്കല്‍ കോളജ്, അടൂര്‍ മൗണ്ട് സിയോണ്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്താണ്. ആദ്യ ദിനത്തില്‍ 36 ഫൈനലുകള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി അഖില്‍രാജും കണ്ണൂര്‍ കനോസ സി.എന്നിലെ മേഘ ദിവാകരനും 100 മീറ്ററിലെ അതിവേഗക്കാരായി.
വിവിധ കോളജുകള്‍ അണിനിരന്ന വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് അത്ലറ്റിക്ക് മീറ്റിന് തുടക്കം കുറിച്ചത്. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള മെഡിക്കല്‍ കോളജുകള്‍, ആയുര്‍വേദ കോളജുകള്‍, ദന്തല്‍ കോജേുകള്, ഹോമിയോ കോളജുകള്‍, ഫാര്‍മസി കോളജുകള്‍, നഴ്സിങ് കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നു 1300 കായിക താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. മേള ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."