രാജ്യത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈല്‍ പ്രദര്‍ശനം മുംബൈയില്‍
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈല്‍ പ്രദര്‍ശനമായ ഇന്ത്യാ ഐ.ടി.എം.ഇ. 2016 ഡിസംബര്‍ മൂന്നു മുതല്‍ എട്ടു വരെ മുംബൈയില്‍ നടക്കും.
38 രാജ്യങ്ങളില്‍ നിന്നായി 1050 ല്‍ ഏറെ പ്രദര്‍ശകര്‍ ഇതിനെത്തും. 1,50,000 സന്ദര്‍ശകര്‍ എത്തുന്ന ഈ പ്രദര്‍ശനത്തിനിടെ 24 പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും പദ്ധതിയുണ്ട്. ലോകത്തെ പ്രമുഖ മിഷനറി നിര്‍മാതാക്കള്‍, രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ബിസിനസുകാര്‍, ഗവേഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രദര്‍ശനത്തില്‍ എത്തും.
കേന്ദ്ര ഹെവി ഇന്‍സ്ട്രി വകുപ്പിന്റെയും ടെക്‌സ്‌റ്റൈല്‍ വകുപ്പിന്റെയും പിന്തുണയോടെ നടത്തുന്ന ഈ പ്രദര്‍ശനത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകളും ഔദ്യോഗികമായി പങ്കാളികളാകുന്നുണ്ട്.
ടെക്‌സ്‌റ്റൈല്‍ എഞ്ചിനീയറിങ് രംഗത്ത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോല്‍സാഹിപ്പിക്കാനും വിദേശ സന്ദര്‍ശകര്‍ക്കിടയില്‍ അതു കൂടുതല്‍ പ്രചരിപ്പിക്കാനും പരിപാടി സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."