അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മാണ പ്രവൃത്തികള്‍ 32 ശതമാനം പൂര്‍ത്തിയായി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 85.5 കോടി ചെലവില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മാണ പ്രവൃത്തികള്‍ 32 ശതമാനം പൂര്‍ത്തിയായി.
വിമാനത്താവളത്തിന് കിഴക്ക് ഭാഗത്ത് നിലവിലെ ടെര്‍മിനലിനോട് ചേര്‍ന്നാണ് രാജ്യത്തെ മികച്ച ടെര്‍മിനല്‍ കരിപ്പൂരിലൊരുക്കുന്നത്. 1700 ചതുരശ്ര മീറ്ററില്‍ രണ്ട് നിലയിലായാണ് നിര്‍മാണം. പൂര്‍ണമായും എയര്ക്കണ്ടിഷന് ചെയ്തൊരുക്കുന്ന ടെര്‍മിനലില്‍ 20 കസ്റ്റംസ് കൗണ്ടറുകള്‍, 44 എമിഗ്രേഷന്‍ കൗണ്ടറുകള്‍, ഇന്‍ലൈന്‍ ബാഗേജ് സംവിധാനം, എസ്കലേറ്ററുകള്‍, രണ്ട് അത്യാധുനിക എയറോബ്രിഡ്ജുകള്‍, ഏഴു നിലകളിലായി വാഹനപാര്‍ക്കിങ് സൗകര്യം എന്നിവ ടെര്‍മിനലില്‍ ഒരുക്കുന്നുണ്ട്. 5000 പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാനുള്ള സൗകര്യങ്ങളാണ് ടെര്‍മിനലില്‍ സജ്ജമാക്കുന്നത്.
ഇതോടൊപ്പം പൊലിസ് സ്റ്റേഷന്, പൊലിസ് ഔട്ട് പോസ്റ്റ് എന്നിവയ്ക്കും സൗകര്യമൊരുക്കും. റണ്‍വേയില്‍ മൃഗങ്ങള്‍ കയറുന്നത് തടയാന്‍ റണ്‍വേയ്ക്കു ചുററും നെറ്റ് വേലി സഥാപിക്കാനും ഐസൊലേഷന്‍ ബേ നവീകരിക്കാനും പദ്ധതിയുണ്ട്. യു.ആര്.സി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണം നടത്തുന്നത്. 2017 ഓഗസ്റ്റിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."