HOME
DETAILS
MAL
നോട്ട് പ്രതിസന്ധി: രാഷ്ട്രപതിക്ക് ഭീമഹരജി നല്‍കുമെന്ന് ഡീന്‍
backup
November 30 2016 | 06:11 AM
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭ്രാന്തന് നയങ്ങള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് ഭീമഹരജി നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഇതിനു മുന്നോടിയായി സംസ്ഥാന വ്യാപകമായി ഒപ്പുശേഖരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നോട്ട് പ്രതിസന്ധിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ജനറല്‍ പോസ്റ്റ് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍കിടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്. വന്കിടക്കാരെയും കള്ളപണക്കാരെയും സംരക്ഷിക്കുന്ന പ്രധാനമന്ത്രി പാവപ്പെട്ട കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും വായ്പ കൂടി എഴുതിത്തള്ളണമെന്നും ഡീന്‍ കുര്യക്കോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."