കരുളായിക്ക് പകരം വീട്ടുമെന്ന് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്
കല്‍പ്പറ്റ: നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ മരണപ്പെട്ട മാവോയിസ്റ്റുകളുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് മുന്നറിയിപ്പ്. സി.പി.ഐ മാവോയിസ്റ്റിന്റെ പേരില്‍ വയനാട് പ്രസ്‌ക്ലബ്ബിലാണ് കത്ത് നിക്ഷേപിച്ചത്.
നിലമ്പൂരിലെ കരുളായി വനമേഖലയില്‍ കഴിഞ്ഞ ദിവസം പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജനും അജിതയുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപിച്ച നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
കുപ്പുദേവരാജന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് കോടതി കഴിഞ്ഞ ദിവസം മരണപ്പെട്ട രണ്ടു മാവോയിസ്റ്റുകളുടെയും മൃതദേഹം പെട്ടന്ന് സംസ്‌കരിക്കരുതെന്നും ഡിസംബര്‍ അഞ്ച് വരെ മൃതദേഹം സൂക്ഷിക്കണമെന്നും മഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തിരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."