കഞ്ചിക്കോട് മലിനീകരണ നിയന്ത്രണം പരിസ്ഥിതി നിരീക്ഷണ സംവിധാനങ്ങള്‍ ഉദ്ഘാടനം ഇന്ന്
പാലക്കാട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തുന്ന മുഴുവന്‍ സമയ പരിസ്ഥിതി നിരീക്ഷണ സംവിധാനങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് നടക്കും.
കഞ്ചിക്കോട് ആര്.ബി.ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വായുവിലെ പൊടിപടലങ്ങള്‍ പരിശോധിക്കുന്ന അത്യാധുനിക സാമ്പിളറുകളുടെ പ്രവര്‍ത്തനോദ്ഘാടനം കേരള സംസ്ഥാന ഭരണ പരിഷ്ക്കരണ കമ്മീഷന് അധ്യക്ഷനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്. അച്ചുതാനന്ദന് നിര്‍വഹിക്കും.
ജലം-വായു ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മുഴുവന്‍ സമയ പരിസ്ഥിതി നിരീക്ഷണ വാനിന്റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ-സാമൂഹിക നീതി-മലിനീകരണ നിയന്ത്രണ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും.
എം.ബി.രാജേഷ് എം.പി അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ. സജീവന്, മെമ്പര്‍ സെക്രട്ടറി കെ.എസ്. ഗോവിന്ദന് നായര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."