ഉപജില്ലാ കലോത്സവം വേദിയില്‍ വെള്ളത്തിനും ഭക്ഷണത്തിനും നെട്ടോട്ടം
കോഴിപ്പാറ: ചിറ്റൂര്‍ ഉപജില്ലാ യുവജനോത്സവം വേദിയില്‍ വെള്ളത്തിനും ഭക്ഷണത്തിനും കുട്ടികള്‍ നെട്ടോട്ടമോടുന്നു. കോഴിപ്പാറ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ 25 സ്റ്റേജുകളിലായി 35 ഇനത്തില്‍പെട്ട പരിപാടികള്‍ക്കായി എത്തിച്ചേര്‍ന്ന 1500 ലധികം കുട്ടികളും അത്രതന്നെ രക്ഷിതാക്കളും അദ്ധ്യാപകരും ഉള്‍പ്പടെ 3000 ത്തോളം പേര് പങ്കെടുക്കുന്നതാണ് മത്സരവേദി.
മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കു പോലും വേദികള്‍ക്കരികെ കുടിവെള്ളത്തിന് സൗകര്യം ഒരുക്കിയിട്ടില്ല. മേളയിലെത്തിയ സന്നദ്ധസംഘടകളുടെ സ്റ്റാളുകളില്‍ അവര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കുടിവെള്ളവിതരണമാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏക ആശ്രയം.
മത്സരങ്ങള്‍ക്കിടയില്‍ വിശക്കുന്ന കുട്ടികള്‍ക്ക് ആകെയുള്ളത് ഉച്ചഭക്ഷണം മാത്രം അതും ലഭിക്കണമെങ്കില്‍ അര കിലോമീറ്റര്‍ നടന്ന് ഭക്ഷണശാലയില്‍ എത്തിച്ചേരണം. ഒന്നില്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഭക്ഷണത്തിനായുള്ള യാത്ര ഒഴിവാക്കാന്‍ ഭക്ഷണം പോലും ഒഴിവാക്കുന്നതും കാണാമായിരുന്നു. ജലവിതരണം നടത്താന്‍ ചുമതലയുള്ള ഫെയര്‍വെല്‍ കമ്മിറ്റി നിഷ്ക്രിയമാണ്.
സംഘാടകര്‍ക്കുള്ള വെള്ളം പുറത്തുനിന്ന് അധ്യാപകസംഘടകളുടെ സഹായത്തോടെ കുപ്പിവെള്ളമായി എത്തിക്കുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ കുടിക്കാന്‍ വെള്ളം വേണമെന്നാല്‍ സ്കൂളിന്റെ ഒരുമൂലയില്‍ ഒരുക്കിയിരിക്കുന്ന കുടിവെള്ളവിതരണ കേന്ദ്രത്തിലെത്തണം.
പ്രശ്നം ജനറല്‍ കണ്‍വീനറിനോട് അവതരിപ്പിച്ചപ്പോള്‍ വേദികളില്‍ വെള്ളമെത്തിക്കാന്‍ കഴിയില്ലായെന്നും, കുടിവെള്ളം വിതരണത്തിനായി ആകെ 2500 രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും, അതുകൊണ്ട് ഇത്രയൊക്കെയേ കഴിയൂ എന്നാണ് മറുപടി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."