കരിങ്ങനാട് കൃത്രിമ മഴ പദ്ധതി തുടങ്ങി
കൊപ്പം: കരിങ്ങനാട് പാടശേഖരത്തില്‍ റെയിന്‍ ഗണ്‍ ജലസേചന പദ്ധതിയുടെ ഉദ്ഘാടനം നടത്തി. വെള്ളം വിരളമാവുമ്പോള് വിളയെ വരള്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താനായി ഉപയോഗിക്കാവുന്ന ഒരു ജലസേചന രീതിയാണ് റെയിന്‍ ഗണ്‍. പി.എം.എസ്.കെ.വൈ. പദ്ധതിയുടെ ഭാഗമായാണ് കരിങ്ങനാട് പാടത്ത് പരീക്ഷണാര്‍ത്ഥം റെയിന്‍ ഗണ്‍ സ്ഥാപിച്ചത് . ഇതു പ്രകാരം50 അടി ചുറ്റളവില്‍ മഴ പെയ്യുന്ന രീതിയില്‍ നനച്ചെടുക്കാം.
ഒരേക്കറില്‍ 3 എണ്ണമാണ് വേണ്ടത്. ഈ പദ്ധതിക്ക് വയലില്‍ കിണറും മോട്ടോറും ഉണ്ടെങ്കില്‍ പൈപ്പും, ഗണ്ണും മാത്രമാണ് അധികമായി വാങ്ങേണ്ടതുള്ളു. പൂര്‍ണമായ സംവിധാനം ഫിറ്റു ചെയ്യാന്‍ 15,000 ല്‍ താഴെ മാത്രമാണ് ചിലവ് വരുന്നത്. വിളയൂര്‍ പഞ്ചായത്ത്! പ്രസിഡന്റ് കെ.മുരളി പദ്ധതി ഉദ്ഘാടനം ചെയ്തു.
നീലടി സുധാകരന് അദ്ധ്യക്ഷനായി. മെമ്പര്‍ ചൈതന്യ, കൃഷി ഓഫിസര്‍ വി.പി സിന്ധു, ഉണ്ണികൃഷ്ണന് മാസ്റ്റര്‍ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫിസര്‍ സക്കീര്‍ ഹുസൈന്, കൃഷി അസിസ്റ്റന്റ് ജീന, ആത്മ ബി.ടി.എം ഷാജിനി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."