ഇന്ന് ലോക എയ്ഡ്‌സ് ദിനം എയ്ഡ്‌സ് രോഗബാധിതര്‍
കൂടുതല്‍ ജില്ലയില്‍പാലക്കാട്: എയ്ഡസ് രോഗബാധിതരില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാലക്കാട് ജില്ലയില്‍. 2002 മുതല്‍ 2016 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കിയത്. 200487 പേരെ എച്ച്.ഐ.വി പരിശോധനക്ക് ഈ കാലയളവില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 2580 പേര്‍ക്ക് എച്ച്. ഐ.വി അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലത്ത് 1075, പത്തനംതിട്ട 683, ആലപ്പുഴ 1269, ഇടുക്കി 431, എറണാകുളം 1934, മലപ്പുറം -567, വയനാട് 266, കണ്ണൂര്‍ 1641, കാസര്‍ഗോഡ് 1376 എന്നിങ്ങിനെയാണ് അണുബാധ ബാധിതര്‍.
പാലക്കാട് അതിര്‍ത്തി പ്രദേശങ്ങളുമായുള്ള സമ്പര്‍ക്കമാണ് എയ്ഡസ് രോഗത്തിന് വ്യാപനത്തിന് കാരണം. ജില്ലയില്‍ അതിര്‍ത്തി പ്രദേശങ്ങളായ കിഴക്കന്‍ മേഖലയിലാണ് കുടൂതല്‍ എയ്ഡസ് രോഗ ബാധിതരെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജില്ലാശുപത്രിയില്‍പരിശോധനക്കുള്ള അപര്യാപ്ത മൂലം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കും പരിശോധനക്ക് പോകുന്നുണ്ട്.
ഇവിടത്തെ രോഗികളുടെ കണക്കലെടുത്താല്‍ ഇനിയും രോഗികളുടെ എണ്ണത്തിന് വര്‍ധനയുണ്ടാകും. എയ്ഡസ് വ്യാപനം തടയുന്നതിനും ജനങ്ങളെയും ബോധവത്ക്കരിക്കുന്നതിനും എയ്ഡസ് ദിനാചരണമായ ഇന്ന് ജില്ലയില്‍ ആരോഗ്യവകുപ്പ് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി ഡി. എം. ഒ.കെ.എ. നാസര്‍, ഡോ. ലേഖ സുകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് ജില്ലാശുപത്രിയില്‍ സന്നദ്ധസംഘടനയായ ഓയിസ്‌കയും മെഡിക്കല്‍ കോളജും ചേര്‍ന്ന് ബോധവത്ക്കരണക്ലാസും പ്രദര്‍ശനവും സംഘടിപ്പിക്കും. പത്തരക്ക് ജില്ലാപഞ്ചായത്ത് ഹാളില്‍ ദിനാചരണം ജില്ലാകലക്ടര്‍ പി. മേരിക്കുട്ടി ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് ഒന്നിന് ജില്ലാശുപത്രി പരിസരത്ത് നിന്നാരംഭിക്കുന്ന എച്ച്.ഐ.വി. പ്രതിരോധ റാലി ജില്ലാ പഞ്ചായത്തില്‍ സമാപിക്കും. ഇന്നലെ വൈകിട്ട് ആറരക്ക് നഴ്‌സിങ് വിദ്യാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും കോട്ടമൈതാനത്ത് മെഴുകുതിരി തെളിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."